വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം ഗ്ലോറി ഭ്രമണപഥത്തിലെത്തുന്നതില്‍ പരാജയപ്പെട്ടു. ഗ്ലോറിയുടെ ബാഹ്യോപരിതലത്തെ ആവരണം നീക്കംചെയ്യുന്നാവാത്തതിനെ തുടര്‍ന്നാണിത്.

വിക്ഷേപണത്തിനു ശേഷം ബാഹ്യാവരണം വേര്‍പിരിക്കാന്‍ കഴിയാഞ്ഞതാണ് ഗ്ലോറി ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ തടയമായതെന്ന് നാസ വക്താവ് അറിയിച്ചു. ഭൗമോപരിതലത്തിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന ഉപഗ്രഹമാണ് ഗ്ലോറി.

ഫിബ്രവരി 23നാണ് ഗ്ലോറിയുടെ വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും യന്ത്രത്തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച കാലിഫോര്‍ണിയയിലെ വ്യമസേന ബേസില്‍വെച്ചായിരുന്നു ഗ്ലോറി വിക്ഷേപിച്ചത്.