Categories

കൈവെട്ട് കേസ്: നസറുദ്ദീന്‍ എളമ­രത്തെ ചോദ്യം­ചെ­യ്തു.


കോഴിക്കോട്: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ എളമ­രത്തെ മൂവാറ്റുപുഴ പോലീസ് ചോദ്യം ചെ­യ്­തു. വ്യാഴം ഉ­ച്ച­യോ­ടെ ആ­രം­ഭിച്ച ചോദ്യം ചെ­യ്യല്‍ രാ­ത്രി ഏ­ഴു മ­ണി വ­രെ തു­ടര്‍ന്നു. ആ­വ­ശ്യ­മാ­ണെ­ങ്കില്‍ ചോദ്യം ചെ­യ്യ­ലി­നാ­യി അ­ദ്ദേഹ­ത്തെ ഇ­നിയും വി­ളി­പ്പി­ക്കു­മെ­ന്ന് ഉ­യര്‍ന്ന പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ അ­റി­യിച്ചു.

കഴി­ഞ്ഞ ഓഗസ്റ്റ് 13ന് ഹാജരാവില്ലെന്ന് അറിയിച്ചും പോലീസിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ചോദിച്ചും മൂവാറ്റുപുഴ പോലീസിന് നസറുദ്ദീന്‍ അപേ­ക്ഷ നല്‍­കിയി­രുന്നു.

കേസില്‍ സംസ്ഥാ­ന നേ­തൃ­ത്വത്തി­ന് പ­ങ്കുണ്ടെന്ന വിവ­രം ലഭിച്ചതിനെ തു­ടര്‍ന്നാണ് ചോദ്യം ചെയ്യല്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.