എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി കിട്ടില്ലെന്നു പറയുന്ന സംഘികള്‍ അറിയാന്‍: ബി.ജെ.പി നേതാവ് ശ്രീപ്രകാശന്‍ മലപ്പുറത്ത് ഭൂമിവാങ്ങിക്കൂട്ടിയതിന്റെ കണക്കുകള്‍ ഇതാ
എഡിറ്റര്‍
Tuesday 6th June 2017 3:41pm

കോഴിക്കോട്: മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ കിട്ടില്ല എന്ന സംഘപരിവാര്‍ പ്രചരണം തെളിവുകള്‍ സഹിതം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍. പ്രകാശ് മലപ്പുറത്ത് വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റുചെയ്താണ് സംഘപരിവാറിന്റെ നുണ പ്രചരണത്തെ നാസര്‍ കുന്നംപുറത്ത് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുകാട്ടുന്നത്.

മലപ്പുറം തെരഞ്ഞെടുപ്പിനായി ശ്രീപ്രകാശന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്ന വിവരങ്ങളാണ് അതിന്റെ ഫോട്ടോകോപ്പിയുള്‍പ്പെടെ നല്‍കി നാസര്‍ പോസ്റ്റു ചെയ്തത്.


Don’t Miss: ‘തീവ്രവാദത്തിന് കാരണം മയക്കുമരുന്നാണ് അല്ലാതെ ഇസ്‌ലാം അല്ല’: ടോണി ബ്ലയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത്


മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, വെട്ടിക്കാട്ടിരി വില്ലേജുകളിലായി പ്രകാശന്‍ വാങ്ങിയ സ്ഥലത്തിന്റെ വിസ്തീര്‍ണവരും വിലയും സര്‍വ്വേ നമ്പറും ഉള്‍പ്പെടെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
‘1. സര്‍വേ നമ്പര്‍ 292/1, പാണ്ടിക്കാട് വില്ലേജ്, വിസ്തീര്‍ണ്ണം 10.35 സെന്റ്. 8.8.2012 ഇന് 71000/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 125000/.

2. സര്‍വേ നമ്പര്‍ 352/9 വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 10 സെന്റ്. 11.07.2006 ഇന് 13000/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 50000/ രൂപ.

3. സര്‍വേ നമ്പര്‍ 292/3, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 15.50 സെന്റ്. 08.02.2012 ഇന് 62700/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 150000/ രൂപ.

4. സര്‍വേ നമ്പര്‍ 307/11, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 13.50 സെന്റ്. 03.07.2015 ഇന് 287000/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 400000/ രൂപ.

5. സര്‍വേ നമ്പര്‍ 208/03, പാണ്ടിക്കാട് വില്ലേജ്, വിസ്തീര്‍ണ്ണം 10 സെന്റ്. 27.11.2014 ഇന് 2430000/ രൂപ വിലയ്ക്ക് കൂട്ടവകാശമായി വാങ്ങിയ ഭൂമിയില്‍ രണ്ടില്‍ ഒന്ന് അവകാശം ഏകദേശം കമ്പോള വില 200000/ രൂപ.

6. സര്‍വേ നമ്പര്‍ 291/1, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 3 ഏക്കര്‍ . 27.11.2014 പിന്തുടര്‍ച്ചാവകാശമായി കിട്ടിയ കൂട്ടവകാശ ഭൂമിയില്‍ നാളില്‍ ഒന്ന് അവകാശം ഏകദേശം നടപ്പ് കമ്പോള വില 200000/ രൂപ.’ എന്നിങ്ങനെ മലപ്പുറം ജില്ലയില്‍ ആറിടങ്ങളിലായി പ്രകാശന്റെ പേരിലുള്ള ഭൂമിയുടെ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.

മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ കിട്ടില്ല എന്ന തരത്തില്‍ സംഘപരിവാര്‍ പ്രചരണം ശക്തമാണ്. കഴിഞ്ഞദിവസം മലപ്പുറംകാരിയായ മുന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവു ഈ പ്രചരണങ്ങള്‍ക്കെതിരെ ട്വിറ്ററിലൂടെ രംഗത്തുവന്നിരുന്നു.


Must Read: രണ്ടു മീറ്റര്‍ വ്യത്യാസത്തില്‍ ഒരു ആലും പിന്നെ ആര്യവേപ്പും; ഇവരെന്താ ബോണ്‍സായ് തൈകളാണോ നടുന്നത്; മോഹല്‍ലാലിന്റേയും ലാല്‍ ജോസിന്റേയും മരം നടീലിന് പരിഹാസം


‘നിങ്ങള്‍ നുണ പറയുകയാണ്. എന്റെ കുടുംബത്തിന് മലപ്പുറത്ത് നൂറുവര്‍ഷത്തോളമായി സ്ഥലമുണ്ട്.’ എന്നു പറഞ്ഞുകൊണ്ടായിരുന്നു നിരുപമ ഈ പ്രചരണങ്ങളെ പൊളിച്ചത്.

Advertisement