ലോസ് ഏഞ്ചല്‍സ്: ചന്ദ്രനില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള ശില 1.7 ഡോളറിനു വില്‍ക്കാനുള്ള ഒരു സ്ത്രീയുടെ ശ്രമം തടഞ്ഞതായി നാസ. ഇത് നിയമ വിരുദ്ധമാണെന്നും, കാരണം ചന്ദ്രനില്‍ നിന്നും കൊണ്ടു വന്ന ശില ദേശീയ സ്വത്താണെന്നും നാസ പറഞ്ഞു.

തവിട്ടു നിറത്തിലുള്ള ശിലയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ഇത്തരം ശിലകള്‍ക്ക് കരിഞ്ചന്തയില്‍ നല്ല മാര്‍ക്കറ്റാണുള്ളത്. കാലിഫോര്‍ണിയയിലെ ഒരു റസ്റ്റാറന്റില്‍ വെച്ചാണ് ശില വില്‍ക്കാന്‍ ശ്രമിച്ച സ്ത്രീയെ പോലീസ് പിടികൂടിയത്.

നാളുകളായി ഈ സ്ത്രീയെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സ്ത്രീക്കെതിരെ ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും നാസ അറിയിച്ചിട്ടുണ്ട്.

1969-നും 1972-നുമിടക്ക് ചന്ദ്രനില്‍ നിന്നും 2200 ശിലാ മാതൃകകളാണ് നാസയുടെ അപ്പോളോ കൊണ്ടുവന്നിരുന്നത്.