ന്യൂയോര്‍ക്ക്: ബഹിരാകാശ പരീക്ഷണ ഗവേഷണങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അമേരിക്കന്‍ ശാസ്ത്രസംഘടനയായ നാസ ഒരുങ്ങുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ ഹ്യൂമനോയ്ഡ് റോബോട്ടിനെ ഒറ്റക്ക് ശൂന്യാകാശത്തേക്ക് എത്തിക്കാനാണ് നാസയുടെ പദ്ധതി. ഏതാണ്ട് 450 മില്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതിയാണ് നാസ ലക്ഷ്യം കാണുന്നത്.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനേക്കാളും ലാഭമാണ് റോബോട്ടിനെ അയക്കുക എന്നത്. ശ്വസിക്കാന്‍ വായുവോ ആഹാരമോ ഒന്നും റോബൊട്ടിന് വേണ്ടിവരില്ല. എന്നാല്‍ മനുഷ്യന്റെ ബുദ്ധിയും വിവേകവും ഇല്ലാത്ത റൊബോട്ടുകള്‍ ഏതുവിധത്തില്‍ പ്രവര്‍ത്തിക്കും എന്നത് നാസയെ കുഴക്കുന്നുണ്ട്.