വാഷിംങ്ടണ്‍: നാസയുടെ ബഹിരാകാശവാഹനം ദ ഗ്രാവിറ്റി ഡിസ്‌കവറി ആന്റ് ഇന്റീരിയര്‍ ലബോറട്ടറി (ഗ്രെയ്ല്‍) സെപ്റ്റംബര്‍ 8ന് ചന്ദ്രനിലേക്കയക്കും. ഫ്‌ളോറിഡയിലെ കെയ്പ്പ് കാനവെറല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ വെച്ചാണ് വിക്ഷേപണം നടക്കുക.

ഒമ്പതുമാസത്തെ പര്യവേഷണത്തിലൂടെ ചന്ദ്രനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയാണ് ദ ഗ്രാവിറ്റി റിക്കവറി ആന്റ് ഇന്റീരിയര്‍ ലബോറട്ടറിയെന്ന ഇരട്ട ബഹിരാകാശവാഹനം വിക്ഷേപിക്കുന്നതിന്റെ ലക്ഷ്യം. ചന്ദ്രന്റെ ഭൂവല്‍ക്കം മുതല്‍ അകക്കാമ്പ് വരെ വിശദമായി പര്യവേഷണം നടത്തും.

ഇരട്ട ബഹിരാകാശവാഹനങ്ങളായ ഗ്രെയ്ല്‍ എയും ബിയും ചന്ദ്രന്റെ ഉപരിതലത്തിലെത്താന്‍ മൂന്നരമാസങ്ങളെടുക്കും. 2.6 ലക്ഷം മൈലുകളാണ് ഗ്രെയ്ല്‍ എ. താണ്ടേണ്ടത്. ബി ആകട്ടെ 2.7 മില്യണ്‍ മൈല്‍ ദൂരം സഞ്ചരിക്കണം.

ചന്ദ്രനെ സംബന്ധിച്ച നിഗൂഢതകള്‍ അനാവരണം ചെയ്യാന്‍ ഗ്രെയിലിന് കഴിയുമെന്ന് ഗ്രെയില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മരിയ സുബേര്‍ അഭിപ്രായപ്പെട്ടു. ചന്ദ്രനും ഭൂമിയും മറ്റ് ഗ്രഹങ്ങളും എങ്ങനെ രൂപം കൊണ്ടു എന്നു മനസിലാക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 18മുതല്‍ ഒക്ടോബര്‍ 19വരെയാണ് ഗ്രെയിലിന്റെ വിക്ഷേപണ കാലയളവ്.