വാഷിംഗ്ടണ്‍: വിവിധ കാരണങ്ങളാല്‍ മാറ്റിവയ്‌ക്കേണ്ടി വന്ന അമേരിക്കന്‍ ശൂന്യാകാശ വാഹനം ഡിസ്‌കവറിയുടെ വിക്ഷേപണം ഫെബ്രുവരി 24 ന് നടക്കുമെന്ന് നാസ അറിയിച്ചു.

വാഹനത്തിന്റെ ഇന്ധന ടാങ്കിലുണ്ടായ ചോര്‍ച്ച അടയ്ക്കുന്ന ജോലി അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. നവംബര്‍ ഒന്നിനായിരുന്നു വിക്ഷേപണം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. നാസയുടെ ബഹിരാകാശ പരീക്ഷണനിരീക്ഷണ പഠനങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിച്ച പര്യവേഷണ വാഹനം ഡിസ്‌കവറി അവസാന കുതിപ്പിനാണ് തയ്യാറെടുക്കുന്നത്.

ആദ്യമായി ഒരു ‘ഹ്യമനോയ്ഡ് റോബോട്ടി’നെയും (റോബോ2) ഡിസ്‌കവറി അതിന്റെ അവസാനയാത്രയില്‍ ബഹിരാകാശത്തെത്തിക്കും. ഡിസ്‌കവറി യാത്ര അവസാനിപ്പിക്കുമെങ്കിലും പുതിയ പര്യവേഷണ വാഹനങ്ങള്‍ തയ്യാറാക്കി ബഹിരാകാശ പരീക്ഷണങ്ങള്‍ തുടരുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.