ഫ്‌ളോറിഡ: സുപ്രധാന വിവരങ്ങളും രേഖകളും ഹാര്‍ഡ് ഡ്രൈവില്‍ നിന്നു നീക്കം ചെയ്യാതെ നാസയിലെ കംപ്യൂട്ടറുകള്‍ വിറ്റതായി റിപ്പോര്‍ട്ട്. ബഹിരാകാശ വാഹന വിക്ഷേപണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കംപ്യൂട്ടറുകളില്‍ ഉണ്ടായിരുന്നത്. ഫ്‌ളോറിഡ, ടെക്‌സാസ്, കാലിഫോര്‍ണിയ, വിര്‍ജീനിയ എന്നിവടങ്ങളിലെ നാസ കേന്ദ്രത്തില്‍ നിന്നാണ് കംപ്യൂട്ടറുകള്‍ വിറ്റത്.

നാസയ്ക്കു സംഭവിച്ച ഈ വിഴ്ച നാസയുടേയും ബഹിരാകാശ വാഹനങ്ങളുടേയും സുരക്ഷയ്ക്കു ഭീഷണിയാകുമെന്നാണ് സൂചന. നാസയിലെ ഐ.ടി വിഭാഗത്തിന്റെ ഈ അശ്രദ്ധ രഹസ്യവിവരങ്ങള്‍ ചോരാന്‍ കാരണമാകുമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആശങ്ക. കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇത്തരത്തില്‍ പതിനാല് കംപ്യൂട്ടറുകള്‍ പുറത്തുപോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.