Categories

നാസയുടെ ചൊവ്വാ പര്യവേഷണപേടകമായ മാവൈന്‍ നിക്ഷേപിച്ചു

MARS1

ഫ്‌ളോറിഡ:ഇന്ത്യ മംഗള്‍യാന്‍ വിക്ഷേപിച്ചതിന് പിന്നാലെ അമേരിക്കയുടെ പര്യവേഷണപേടകവും ചൊവ്വയിലേക്ക് പുറപ്പെട്ടു.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ചരാത്രി 11.58 നാണ് മാവൈന്‍ കേപ് കനവറല്‍ വ്യോമസേനാ താവളത്തില്‍ നിന്ന് പേടകം കുതിച്ചുയര്‍ന്നത്.

അടുത്ത വര്‍ഷം സെപ്തംബര്‍ 22 ഓടെ പേടകം ചൊവ്വയിലെത്തും. നവംബര്‍ അഞ്ചിന് വിക്ഷേപിച്ച ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയിലെത്തുന്നതിന് തൊട്ടുമുമ്പേ മാവേന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

ചൊവ്വയുടെ ആകാശമണ്ഡലത്തെക്കുറിച്ചാണ് മാഴ്‌സ് അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് വൊളറ്റെല്‍ എവല്യൂഷന്‍ മിഷന്‍ എന്ന് പേരിട്ട മാവൈന്‍ പര്യവേഷണപേടകം പഠിക്കുക.

മുന്‍ദൗത്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചൊവ്വയില്‍ ഇറങ്ങാതെ അന്തരീക്ഷത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ് മാവൈന്‍ തുടരുക.

ഭൂമിയിലേതുപോലെ ചൊവ്വയിലുണ്ടായിരുന്ന ജലസാന്നിധ്യം സൂര്യന്‍ ഇല്ലാതാക്കിയതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പേടകം വിക്ഷേപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 19 വരെയുള്ള കാലം ഭൂമിയും ചൊവ്വയും അടുത്ത് വരുന്ന സമയമാണെന്നതിനാലാണ് ഇരുരാജ്യങ്ങളും ഈ കാലം തന്നെ വിക്ഷേപണത്തിന് തിരഞ്ഞെടുത്തത്.

Tagged with: |