ന്യൂയോര്‍ക്ക്: നാസയുടെ ബഹിരാകാശ പരീക്ഷണ-നിരീക്ഷണ പഠനങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിച്ച പര്യവേഷണ വാഹനം ഡിസ്‌കവറി അവസാന കുതിപ്പിന് തയ്യാറെടുക്കുന്നു. ഇന്ധന ചോര്‍ച്ച അടച്ചതിനെത്തുടര്‍ന്ന് നവംബര്‍ ഒന്നിന് വിക്ഷേപണം നടത്താന്‍ നാസ ഗ്രീന്‍ സിഗ്നല്‍ നല്‍കിക്കഴിഞ്ഞു.

ഡിസ്‌കവറിയുടെ അവസാന ബഹിരാകാശ യാത്രയായിരിക്കും ഇത്. എന്ത് ലക്ഷ്യത്തിനായാണോ ഡിസ്‌കവറി രൂപീകരിച്ചത് അത് പൂര്‍ത്തിയായിക്കഴിഞ്ഞെന്നാണ് നാസ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. ആദ്യമായി ഒരു ‘ഹ്യമനോയ്ഡ് റോബോട്ടി’നെയും ഡിസ്‌കവറി ബഹിരാകാശത്തെത്തിക്കും. ഡിസ്‌കവറി യാത്ര അവസാനിപ്പിക്കുമെങ്കിലും പുതിയ പര്യവേഷണ വാഹനങ്ങള്‍ തയ്യാറാക്കി ബഹിരാകാശ പരീക്ഷണങ്ങള്‍ തുടരുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.