വാഷിംങ്ടണ്‍:  നാസയുടെ ചാന്ദ്രപര്യവേഷണ വാഹനമായ ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ഇന്റീരിയര്‍ ലബോറട്ടറി ( ഗ്രെയില്‍) വിക്ഷേപിച്ചു. ഫേഌറിഡയിലെ കേപ്കനാവറല്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഗ്രെയില്‍ വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉല്പത്തി ഉള്‍പ്പെടെയുള്ള നിഗൂഢതകള്‍ക്കു വ്യക്തമായ ഉത്തരം നല്‍കാന്‍ ഗ്രെയില്‍ ദൗത്യത്തിന് കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ.

സെപ്റ്റംബര്‍ 9ന് വിക്ഷേപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവയ്ക്കുകായിരുന്നു.

ചന്ദ്രോപരിതലത്തെക്കുറിച്ചും അകക്കാമ്പിനെക്കുറിച്ചും ഗ്രെയില്‍ പഠിക്കും. ഒമ്പതുമാസം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ചന്ദ്രനെക്കുറിച്ച് ശാസ്ത്രലോകത്തിന് അജ്ഞാതനായ ഒട്ടേറെ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചന്ദ്രനും ഭൂമിയും രൂപപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ചും ഇതിലൂടെ വിവരങ്ങള്‍ ലഭിക്കും. ഇതിനായി ഗ്രെയില്‍ ദൗത്യത്തില്‍ എ, ബി എന്നീ ഇരട്ട ബഹിരാകാശ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. 2.6ലക്ഷം മൈലുകളാണ് ഗ്രെയില്‍ എ താണ്ടേണ്ടത്. ബി ആകട്ടെ 2.7മില്യണ്‍ മൈല്‍ ദൂരം സഞ്ചരിക്കണം.