എഡിറ്റര്‍
എഡിറ്റര്‍
ഏഴ് ഗ്രഹങ്ങളുമായി സൗരയൂഥത്തിന് പുറത്ത് മറ്റൊരു സൗരയൂഥം; ഭൂമിയ്ക്ക് പുറത്തും ജീവന് സാധ്യത-വീഡിയോ
എഡിറ്റര്‍
Thursday 23rd February 2017 9:39am

ന്യൂയോര്‍ക്ക്: ശാസ്ത്രലോകത്തെ സുപ്രധാന കണ്ടുപിടുത്തവുമായി നാസ. സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ ഏഴ് ഗ്രഹങ്ങളെ നാസ കണ്ടെത്തി. ഇവയില്‍ മൂന്നണ്ണത്തിലെങ്കിലും ജീവന് അനുകൂലമായ ഘടകങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലിലൂടെ ഭൂമിയ്ക്ക് പുറത്തും ജീവന്റെ തുടിപ്പുകളുണ്ടാകാമെന്ന ചിന്ത കൂടുതല്‍ സജീവമായിരിക്കുകയാണ്.

ട്രാപിസ്റ്റ് വണ്‍ എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തെയാണ് ഏഴ് ഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നത്. നാസയുടെ സ്പിറ്റ്‌സര്‍ ദൂരദര്‍ശിനിയാണു വിദൂരതയിലെ ജീവന്റെ സാധ്യതകളെ തുറന്ന് കാണിച്ചിരിക്കുന്നത്.

ഭൂമിയില്‍ നിന്നും നാല്‍പ്പത് പ്രകാശ വര്‍ഷം അകലെയാണ് കുള്ളന്‍ ഗ്രഹമായ ട്രാപിസ്റ്റ് വണ്‍ നക്ഷത്രവും ഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്. മൂന്ന് ഗ്രഹങ്ങളില്‍ ജീവനു സഹായകമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വാസയോഗ്യമായ മേഖല എന്ന ഗണത്തിലാണ് ഈ ഗ്രഹങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൂര്യന്റെ എട്ടു ശതമാനം മാത്രം വലുപ്പമുള്ള ഗ്രഹമാണ് ട്രാപിസ്റ്റ് വണ്‍. നക്ഷത്രത്തിന് 500 മില്ല്യണ്‍ വര്‍ഷം വയസ്സുണ്ടെന്നാണ് കരുതുന്നത്. 10 ട്രില്ല്യണ്‍ വര്‍ഷം ആയുസുണ്ടെന്നും കണക്കാക്കുന്നു.

Advertisement