ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്ത് അതിവേഗത്തില്‍ ഭ്രമണംചെയ്യുന്ന കൂടുതല്‍ നക്ഷത്രസമൂഹങ്ങളെ നാസ കണ്ടെത്തി. പതിനായിരം പ്രകാശവര്‍ഷം അകലെയായിട്ടാണ് ഇത്തരം നക്ഷത്രങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയേക്കാളും വലിപ്പമുള്ളതാണ് കണ്ടെത്തിയവയിലെ ചില നക്ഷത്രങ്ങളെന്ന് നാസ് ശാസ്ത്രഞ്ജര്‍ വിലയിരുത്തി. നാസയുടെ കെപ്ലര്‍ ടെലിസ്‌കോപ് ഉപയോഗിച്ചാണ് നക്ഷത്രങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പാണ് നാസ കെപ്ലറിന്റെ സഹായത്തോടെ ബഹിരാകാശ നിരീക്ഷണം തുടങ്ങിയത്. ഇതിനകംതന്നെ നിരവധി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടെത്താന്‍ കെപ്ലര്‍ സഹായിച്ചിട്ടുണ്ട്.

പല നക്ഷത്രങ്ങള്‍ക്കും ഭൂമിയുമായി സാദൃശ്യമുണ്ട്. ഇത്തരം നക്ഷത്രങ്ങളില്‍ ജീവന് സാധ്യത ഉണ്ടാകാമെന്നും ശാസ്ത്രഞ്ജര്‍ അനുമാനിക്കുന്നു.