ബാംഗ്ലൂര്‍: ചന്ദ്രനില്‍ ജലം അന്വേഷിക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഇന്ന് ഗ്രഹത്തില്‍ സ്‌ഫോടനം നടത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സമയം 6.30നാണ് (ഇന്ത്യന്‍സമയം വൈകീട്ട് അഞ്ചുമണിക്ക്) ചന്ദ്രന്റെ ഉപരിതലത്തില്‍ നാസ ഇംപാക്ട് പ്രോബ് ഇടിച്ചിറക്കുന്നത്. സ്‌ഫോടനസമാനമായ പ്രതിഫലനമാണ് ഇത് സൃഷ്ടിക്കുക. ഇന്ത്യയുടെ ചന്ദ്രയാന്‍ 1 ചന്ദ്രനില്‍ ജലസാന്നിധ്യം ഉണ്ടെന്ന്തിന് തെളിവ് നല്‍കിയതിനെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി.

ചന്ദ്രനെ ചുറ്റി നിരീക്ഷിക്കാന്‍ ഈ വര്‍ഷം ജൂണില്‍ അമേരിക്കന്‍ സ്‌പേസ് ഏജന്‍സി ‘നാസ’ വിക്ഷേപിച്ച ലൂണാര്‍ ക്രേറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റലൈറ്റില്‍ (എല്‍ക്രോസ്) സൂക്ഷിച്ചിരിക്കുന്ന ഇംപാക്ട് പ്രോബാണ് ഒരു മിസൈല്‍ പോലെ ചന്ദ്രനില്‍ ഇടിച്ചിറങ്ങുക. ഇത്് ഒന്നോ രണ്ടോ മീറ്റര്‍ ആഴമുള്ള ഗര്‍ത്തം ചന്ദ്രോപരിതലത്തില്‍ സൃഷ്ടിക്കുമെന്ന് കരുതുന്നു.ഈ പരീക്ഷണമെല്ലാം ഇപ്പോള്‍ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന നാസയുടെതന്നെ മറ്റൊരു പേടകമായ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ.) നിരീക്ഷിക്കും.

സേ്ഫാടന ദൃശ്യങ്ങള്‍ ഭൂമിയില്‍നിന്ന് ദൂരദര്‍ശിനിയിലൂടെ കാണാമെന്ന് നാസ അറിയിച്ചു. 10 12 ഇഞ്ചിന്റെ ഗലീലിയോ ടെലിസേ്കാപ്പാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇന്ത്യയില്‍നിന്ന് ദൃശ്യം കാണാനാവില്ലെന്ന് ഐ.എസ്.ആര്‍.ഒ. ചാന്ദ്രദൗത്യ ഡയറക്ടര്‍ മയില്‍മ