എഡിറ്റര്‍
എഡിറ്റര്‍
നരോദ പാട്യ കൂട്ടക്കൊല: കോട്‌നാനിക്ക് 28 വര്‍ഷം തടവ്
എഡിറ്റര്‍
Friday 31st August 2012 4:09pm

അഹമ്മദാബാദ്‌ : നരോദ പാട്യ കൂട്ടക്കൊലയില്‍ ബി.ജെ.പി. എം.എല്‍.എയും മുന്‍ വനിതാ -ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ മായാ കോട്‌നാനിക്ക് 21 വര്‍ഷം തടവ് ശിക്ഷ. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ബജ്‌രംഗ് ദള്‍ നേതാവ് ബാബു ബജ്‌രംഗിക്ക് മരണം വരെ തടവ് ശിക്ഷയും കോടതി വിധിച്ചു.

കൂടാതെ കേസില്‍ പ്രതിയായ ഏഴ് പേര്‍ക്ക് 21 വര്‍ഷം തടവും  ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തവും കോടതി വിധിച്ചിട്ടുണ്ട്. സമൂഹത്തിലെ ക്യാന്‍സറാണ് വര്‍ഗീയത എന്നാണ് കോടതി വിധി പ്രസ്താവനയ്ക്കിടയില്‍ പറഞ്ഞത്. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാത്തത് ലോകരാജ്യങ്ങള്‍ വധശിക്ഷ ഒഴിവാക്കുന്നത് കൊണ്ടാണെന്നും അധികാരം ആരും ദുര്‍വിനിയോഗം ചെയ്യേണ്ടെന്നും കോടതി പറഞ്ഞു. കൊലപാതകം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, വര്‍ഗീയ കലാപം, മാനംഭംഗം എന്നീ കുറ്റങ്ങളാണ് വിവിധ പ്രതികളില്‍ ചുമത്തിയത്. കേസില്‍ 29 പേരെ കോടതി നേരത്തേ വെറുതേ വിട്ടിരുന്നു.

Ads By Google

പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിച്ച ഒമ്പതു കലാപക്കേസുകളില്‍ കുറ്റക്കാരിയാകുന്ന ആദ്യ വനിതയാണ് കോട്‌നാനി.
മൂന്നു തവണ നരോദ മേഖലയിലെ എം.എല്‍.എ ആയിരുന്നു കോട്‌നാനി. മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി ഏറെ അടുപ്പമുള്ള നേതാക്കളില്‍ ഒരാളാണിവര്‍.

കലാപകാരികള്‍ക്ക് മണ്ണെണ്ണയും വാളുകളും എത്തിച്ചുനല്‍കിയതു കോട്‌നാനിയും ബംജ്‌രംഗിയും ചേര്‍ന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോടതി വിധി.  പ്രത്യേക ജഡ്ജി ജ്യോത്സ്‌ന യാജ്ഞിക് ആണ് ശിക്ഷ വിധിച്ചത്.

നരോദ ഗാമില്‍ എട്ടു പേര്‍ കൊല്ലപ്പെട്ട കേസിലും മായ കോഡ്‌നാനി പ്രതിയാണ്. രണ്ട് കൂട്ടക്കൊലകളും നടന്നത് ഒരേ ദിവസം തന്നെയാണ്. ഈ കേസിന്റെ വിധി ഈ മാസം അവസാനമുണ്ടായേക്കും.

2002 ഫെബ്രുവരി 27 ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. കലാപത്തില്‍ 97 പേര്‍ മരിക്കുകയും 33 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

നരോദയിലെ എം.എല്‍.എയും നരേന്ദ്ര മോഡി മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായ കോട്‌നാനി, വി.എച്ച്.പി മുന്‍ നേതാവ് ബാബു ബജ്‌രംഗി, പ്രാദേശിക ബി.ജെ.പി നേതാക്കളായ ബിപിന്‍ പഞ്ചല്‍, കിഷന്‍ കോറാനി, അശോക് സിന്ധി തുടങ്ങിയവരാണ് കേസിലെ മുഖ്യപ്രതികള്‍. 62 പേരെ പ്രതിചേര്‍ത്ത് 2009 ഓഗസ്റ്റിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

46 പേരെയാണ് കൂട്ടക്കൊലയെത്തുടര്‍ന്ന് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2008ല്‍ സുപ്രീംകോടതി കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 24 പേരെ എ.സ്.ഐ.ടിയും അറസ്റ്റ് ചെയ്തു. മൊത്തം 70 പേരാണു കേസില്‍ അറസ്റ്റിലായത്.

 

അവരെ കൊന്നപ്പോള്‍ മഹാറാണാ പ്രതാപ് ആണെന്ന് തോന്നി: ബാബു ബജ്‌റംഗി

(ബാബു ബജ്‌റംഗിയുമായി തെഹല്‍ക നടത്തിയ അഭിമുഖം..)

Advertisement