എഡിറ്റര്‍
എഡിറ്റര്‍
നരോദ പാട്യ കൂട്ടക്കൊല: 32 പേര്‍ കുറ്റക്കാര്‍
എഡിറ്റര്‍
Wednesday 29th August 2012 11:42am

അഹമ്മദാബാദ്:  ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് നരോദ പാട്യയിലുണ്ടായ കൂട്ടക്കൊലയില്‍ 32 കുറ്റക്കാരാണെന്ന് കോടതി. അഹമ്മദാബാദ് പ്രത്യേക വിചാരണ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ 29 പേരെ വെറുതേ വിട്ടു. ബി.ജെ.പി. എം.എല്‍.എയും മുന്‍ മന്ത്രിയുമായ കോഡ്‌നാനിയും ബജ്‌രംഗ് ദള്‍ നേതാവ് ബാബു ബജ്‌രംഗും കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

Ads By Google

2007 ഫെബ്രുവരി 27 നു ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ്യ പാട്യയില്‍ കൂട്ടക്കൊല നടന്നത്. കലാപത്തില്‍ 97 പേര്‍ മരിക്കുകയും 33 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

നരോദയിലെ  എം.എല്‍.എയും നരേന്ദ്ര മോഡി മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായ കോഡ്‌നാനി, വി.എച്ച്.പി മുന്‍ നേതാവ് ബാബു ബജ്‌രംഗി, പ്രാദേശിക ബി.ജെ.പി നേതാക്കളായ ബിപിന്‍ പഞ്ചല്‍, കിഷന്‍ കോറാനി, അശോക് സിന്ധി തുടങ്ങിയവരാണു കേസിലെ മുഖ്യപ്രതികള്‍. 62 പേരെ പ്രതിചേര്‍ത്ത് 2009 ഓഗസ്റ്റിലാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

46 പേരെയാണ്  കൂട്ടക്കൊലയെത്തുടര്‍ന്ന് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2008ല്‍ സുപ്രീംകോടതി കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) നിയോഗിച്ചു.  24 പേരെ എ.സ്.ഐ.ടിയും അറസ്റ്റ് ചെയ്തു. മൊത്തം 70 പേരാണു കേസില്‍ അറസ്റ്റിലായത്.

Advertisement