മുംബൈ: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ നരിമാന്‍ഹൗസ് പുനര്‍നിര്‍മാണത്തിനു ശേഷം ദുരന്തത്തിന്റെ ഓര്‍മ ദിവസം തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
2008 നവംബര്‍ 26നാണ് മുംബൈ ഭീകരാക്രമണം നടന്നത്. ചബാദ് ഹൗസും നരിമാന്‍ ഹൗസും അക്രമികളുടെ താവളമായിരുന്നു. ജൂതവംശജരായ ആറുപേരുടെ ജീവന്‍ അക്രമികള്‍ അപഹരിച്ചത്് ഇവിടെ വച്ചാണ്. ജൂതരുടെ ഗസ്റ്റ് ഹൗസും പ്രാര്‍ത്ഥനാലയവുമാണ് നരിമാന്‍ ഹൗസ്.