ന്യൂദല്‍ഹി:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ചലച്ചിത്ര താരം രേഖയുടെയും രാജ്യസഭാംഗത്വം റദ്ദു ചെയ്യണമെന്ന് രാജ്യസഭാ എം.പി നരേഷ് അഗര്‍വാള്‍. വിജയ് മല്യയുടെ രാജ്യസഭാംഗത്വം എടുത്തുകളഞ്ഞ അധികാരം ഉപയോഗിച്ച് ഇരുവരെയും പുറത്താക്കണമെന്നും നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.

സഭയില്‍ ഹാജരാകത്തതിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിലും സച്ചിനും രേഖയ്ക്കുമെതിരെ നരേഷ് അഗര്‍വാള്‍ രംഗത്തെത്തിയിരുന്നു. സച്ചിനെയും രേഖയെയും രാജ്യസഭയില്‍ കാണാറില്ലെന്നും അവരുടെ ശബ്ദം കേള്‍ക്കാറില്ലെന്നുമായിരുന്നു അന്ന് അഗര്‍വാള്‍ ഉന്നയിച്ചിരുന്നത്.


Also Read:‘അമ്മ ചൈനാക്കാരിയായത് കൊണ്ടാണോ മോദിയെ വിമര്‍ശിക്കുന്നത് ?? ..’; ട്വിറ്ററില്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ച മോദി ഭക്തന് ജ്വാലാ ഗുട്ടയുടെ കിടിലന്‍ മറുപടി


സഭയില്‍ തുടര്‍ച്ചയായി സച്ചിനും രേഖയും ഹാജരാകാത്തതില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നേരത്തെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ നാടു വിട്ട വിജയ് മല്യയെ രാജ്യസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു

യു.പി.എ സര്‍ക്കാരാണ് 2012 ല്‍ സച്ചിനെയും രേഖയെയും രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പിയാണ് നരേഷ് അഗര്‍വാള്‍.