എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ ശബ്ദം സിംഹഗര്‍ജനമല്ല അത് വെറും ചുണ്ടെലിയുടെ മോങ്ങല്‍ മാത്രം; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Friday 24th February 2017 11:22pm

 

ലഖ്‌നൗ: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ മോദിയുടെ ശബ്ദം ചുണ്ടെലിയുടെ മോങ്ങലിനേക്കാള്‍ ചെറുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് രാഹുല്‍ മോദിയെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയത്.


Also read മോദി ഗുജറാത്തില്‍ എന്ത് വികസനമാണ് നടത്തിയിരുന്നതെന്ന് വ്യക്തമാക്കണം: അഖിലേഷ് യാദവ് 


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ തെരഞ്ഞെടുപ്പ് റാലികളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മോദിയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കൊണ്ടായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രസംഗം. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയെയും പദ്ധതിയിലെ മോദിയുടെ ശബ്ദത്തെയും ചുണ്ടെലിയുടെ മോങ്ങലിനോടാണ് രാഹുല്‍ ഉപമിച്ചത്.

‘മെയ്ക്ക് ഇന്‍ ഇന്ത്യക്കായി മോദി നല്‍കിയിരിക്കുന്ന കാഹളം സിംഹത്തിന്റെ ഗര്‍ജ്ജനമല്ല. അത് ചുണ്ടെലിയുടെ മോങ്ങലിനേക്കാള്‍ ചെറുതാണ്’ രാഹുല്‍ പരിഹസിച്ചു. പ്രധാനമന്ത്രി മോദി പണക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുകയാണെന്നും എന്നാല്‍ ഒരിക്കല്‍ പോലും കര്‍ഷകരുടെ കടബാധ്യതയെ കുറിച്ച് മോദി ചിന്തിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അമിത് ഷാ പങ്കെടുത്ത ബി.ജെ.പി റാലി നടന്ന സ്ഥലത്തിനു മുന്നൂറു കിലോമീറ്ററിനിപ്പുറത്തായിരുന്നു രാഹുലിന്റെ തെരഞ്ഞെടുപ്പ് റാലി. രാഹുല്‍ നിരന്തരം ഉന്നയിക്കുന്ന ചോദ്യമായ മോദി രാജ്യത്തിനായി ചെയ്തത് എന്തെന്നതിനു മറുപടിയായി 10 വര്‍ഷത്തിന് ശേഷം സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് കിട്ടിയെന്ന അമിത് ഷായുടെ പരാമശം കഴിഞ്ഞയുടനെയായിരുന്നു രാഹുല്‍ കോണ്‍ഗ്രസ് റാലിയില്‍ മോദിക്കെതിരെ രംഗത്തെത്തിയത്. 10 വര്‍ഷം പ്രധാനമന്ത്രിയായ ആളുടെ ശബ്ദം കേട്ടിരുന്നത് രാഹുലും അമ്മ സോണിയയും മാത്രമായിരുന്നെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Advertisement