Categories

‘ഞാന്‍, നരേന്ദ്ര മോഡിയുടെ ഭാര്യ’

yashodaben

ഹൈമ ദേശ്പാണ്ഡെ

ഗുജറാത്തിലെ രാജോസമ വില്ലേജിലെ എല്ലാ സ്ത്രീകളെയും പോലെ ഒരാള്‍. അക്കൂട്ടത്തിലൊരാളായേ യശോദാബെന്‍ ചിമാന്‍ലാല്‍ മോഡി ജീവിച്ചിട്ടുള്ളൂ. ചളിയും അഴുക്കും പുരണ്ട്, ഒട്ടുംപാകമല്ലാത്ത ബ്ലൗസും മോശമില്ലാത്ത സാരിയും. അതാണ് വേഷം. ചെറുതായി ഒടിഞ്ഞശരീരം, ചുളിവുകള്‍ തെളിഞ്ഞുകാണാവുന്ന മുഖം. കഷ്ടപ്പാടുകള്‍ കൈകളില്‍ വ്യക്തമായി കാണാം. രൂപത്തിന് തീവ്രതകൂട്ടിക്കൊണ്ട് മുടികള്‍ പിറകില്‍ കെട്ടിവച്ചിരിക്കുന്നു. ചളിപുരട്ട കാലുകളില്‍ അതുപോലെ ചളിയുള്ള ചെരുപ്പുകള്‍. ഒറ്റ നോട്ടത്തില്‍ യശോദാബെന്നിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

രജോസന ഗ്രാമത്തിലെ സ്‌ക്കൂളില്‍ അധ്യാപികയായി ജോലിചെയ്യുകയാണിവര്‍. പക്ഷെ ഗ്രാമവാസികള്‍ക്ക് ഇവരെ പരിചയം ടീച്ചറായിട്ടില്ല. മറിച്ച് ഗുജറാത്തിനെ വിറപ്പിക്കുന്ന മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഭാര്യയായിട്ടാണ്.

വര്‍ഷങ്ങളായി അജ്ഞാതവാസത്തിലായിരുന്ന യശോദാബെന്നിന് മോഡിയുടെ ഭാര്യ എന്ന ലേബല്‍ തിരിച്ചുകിട്ടുന്നത് ഗോധ്രഗുജറാത്ത് കലാപത്തിനുശേഷമായിരുന്നു. പൊടിനിറഞ്ഞ രജോസന ഗ്രാമത്തില്‍ മോഡിയുടെ ശത്രുക്കള്‍ യശോദാബെന്നിനെ കണ്ടെത്തുകയായിരുന്നു. അതോടെ ആ സ്ത്രീയുടെ ജീവിതം കൂടുതല്‍ ദുരിതങ്ങള്‍ നിറഞ്ഞതായി. 2,500 ഓളം വരുന്ന ഗ്രാമവാസികള്‍ ചെറിയൊരു വിഭാഗം മാത്രമേ ഈ കഥ വിശ്വസിക്കാത്തതായുള്ളൂ. ഈ അവകാശവാദം എതിര്‍ക്കാനോ അനുകൂലിക്കാനോ മോഡിപോലും തയ്യാറായിട്ടുമില്ല.

18വയസില്‍ ജന്മഗ്രാമമായ വാ്ഡ്‌നഗറില്‍ നിന്നും മോഡിയുടെ ഭാര്യാപദവി ഏറ്റെടുത്തയാളാണ് യശോദാബെന്‍. ഗുജറാത്തിലെ ഭൂരിപക്ഷം സ്ത്രീകളെയും പോലെ നാണവും, ലജ്ജയും യശോദാബെന്നിന്റെയും കൂടപ്പിറപ്പായിരുന്നു. ഇതിനു പുറമേ താന്‍ സുന്ദരിയല്ല എന്ന അപകര്‍ഷതാ ബോധവും. തന്നെ കാണാന്‍ കൊള്ളില്ല എന്ന തോന്നല്‍ മനസിലുള്ളതുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും യശോദാബെന്നിന് ഇഷ്ടമല്ലായിരുന്നെന്നാണ് ഒരു ഗ്രാമവാസി അവരെക്കുറിച്ച് പറഞ്ഞത്. വിവാഹസമയത്ത് വെറും ഏഴാം ക്ലാസുകാരിമാത്രമായിരുന്നു ഇവര്‍. അതുതന്നെയാണ് യശോദാബെന്നിന്റെ വിാഹജീവിതത്തെ ഇരുട്ടിലാഴ്ത്തിയതും. പുതുമോടി കഴിയും മുമ്പേ യശോദാബെന്നിന് ഭര്‍തൃഗൃഹം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മാറേണ്ടിവന്നു. തുടര്‍പഠനമായിരുന്നു ലക്ഷ്യം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ മനസിലിടം തേടുക അതായിരുന്നു ഏക ലക്ഷ്യം. അങ്ങനെ ധോലാകയില്‍ വച്ച് 1972അവര്‍ എസ്.എസ്.സി പാസായി. അതിനുശേഷം പ്രൈമറി ടീച്ചേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കി മൂന്നുമാസം അഹമ്മദാബാദില്‍ ജോലിചെയ്തു.

എന്റെ ഭര്‍ത്താവിനെതിരെ ഞാനൊന്നും പറയില്ല. അദ്ദേഹം വളരെ ശക്തനാണ്. എനിക്ക് ജീവിക്കാനുള്ള ആകെ വഴിയാണ് ഈ ജോലി

അതിനുശേഷം 1978ല്‍ ബനാസ്‌കാന്ത ജില്ലയിലെ ദേഖ് വാലി ഗ്രാമത്തിലെ ഒരു  പ്രൈമറി സ്‌ക്കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് രൂപാല്‍ഗ്രാമത്തിലെ ജില്ലാ പഞ്ചായത്ത് സ്‌ക്കൂളിലേക്ക് ട്രാന്‍സ്ഫറാവുകയും ചെയ്തു. 12 വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. 1991 ഡിസംബര്‍ 2നാണ് രജോസന്‍ ഗ്രാമത്തിലേക്ക് അവര്‍ എത്തിയത്. ഇത്രയും കാലം കഴിഞ്ഞിട്ടും യശോദാബെന്നിനോട് കൂടെ വന്നുനില്‍ക്കാന്‍ മോഡി ഒരിക്കല്‍പോലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങിനെ അവര്‍ രണ്ട് വഴികളില്‍ കഴിഞ്ഞു.

രജോസന പ്രൈമറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്‌ലീം വിദ്യാര്‍്ത്ഥികള്‍ക്കിടയില്‍ ഏറെ പ്രശസ്തയാണ് യശോദാബെന്‍. അധ്യാപികയെന്നതിലുപരിയായി ഇവിടുത്തെ മുസ്‌ലീം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികസനത്തിന് മോഡിയുടെ ഉപേക്ഷിക്കപ്പെട്ട ഭാര്യ നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നാണ് ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പറയുന്നത്.

സംസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവാണ് നരേന്ദ്ര മോഡി. അദ്ദേഹം ബുദ്ധിമാനാണ്. കാണാന്‍ സുന്ദരനുമാണ്. അദ്ദേഹവുമായി യശോദബെന്നിന് ചേര്‍ച്ചയില്ലായിരിക്കാം. എങ്കിലും അവര്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്. തീര്‍ച്ചയായും അദ്ദേഹം അവരെ തിരികെ വിളിച്ച് കൂടെതാമസിപ്പിക്കണം- ഒരു മുതിര്‍ന്ന ഗ്രാമവാസി പറയുന്നു.

അവരെ കാണാനായി ഞാന്‍ സ്‌ക്കൂളിലെത്തിയപ്പോള്‍ കുട്ടികളെല്ലാം നിര്‍ത്താതെ ചിരിക്കുകയായിരുന്നു. കുട്ടികളുടെ ചിരികാരണമാവാം, യശോദാബെന്‍ മുഖത്ത് അല്‍പം പരിഭ്രമം കാണാം. അവരുടെ കഥ എന്നോട് പറയാനുള്ള താല്‍പര്യം ആ മുഖത്ത് എനിക്ക് കാണാമായിരുന്നു. പക്ഷെ സ്‌ക്കൂളിന്റെ പ്രിന്‍സിപ്പല്‍ പ്രവീണ്‍കുമാര്‍ പി വ്യാസ് ഒരു മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയില്ല. സ്‌ക്കൂള്‍ സമയം കഴിഞ്ഞശേഷമേ നിങ്ങള്‍ക്ക് അവരോട് സംസാരിക്കാന്‍ കഴിയൂ എന്ന് വ്യാസ് അവരോട് പറഞ്ഞു.

ഇടവേളസമയത്ത് ഞാനവരോട് സംസാരിച്ചോട്ടെ എന്ന് അവര്‍ ചോദിച്ചെങ്കിലും വ്യാസം തീരുമാനത്തില്‍ ഉറച്ചുനിന്നു. ആ മുറിയില്‍ നിന്നും തിരിച്ചുപോകുന്നതിനിടെ അവര്‍ എന്നെ നോക്കി ഇങ്ങനെ പറഞ്ഞു ‘ എന്റെ ഭര്‍ത്താവിനെതിരെ ഞാനൊന്നും പറയില്ല. അദ്ദേഹം വളരെ ശക്തനാണ്. എനിക്ക് ജീവിക്കാനുള്ള ആകെ വഴിയാണ് ഈ ജോലി. അതിന്റെ പരിണിതഫലത്തെ ഞാന്‍ ഭയക്കുന്നു’ യശോദാബെന്‍ തിരികെ ക്ലാസ് റൂമിലേക്ക് പോയി.

ഇതിനിടെ യശോദാബെന്നിന് സന്ദര്‍ശകരുണ്ടെന്ന് പ്രിന്‍സിപ്പിള്‍ ആരെയോ ഫോണില്‍ അറിയിച്ചു. പിന്നീട് അദ്ദേഹം നേരെ യശോദാബെന്നിന്റെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു. അതിനുശേഷം അവര്‍ ആകെ മാറി. മുഖത്തുനിന്നും പുഞ്ചിരി മാറി. അല്പം വിളറിയ പോലെ തോന്നി. അവരുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പിന്നീട് ഞാന്‍ അവരുടെ അടുത്തുചെന്നപ്പോള്‍ തന്നെ വിട്ടേക്ക് എന്നു പറഞ്ഞ് അവര്‍ പോയി. തിടുക്കത്തില്‍ നടന്നുപോകവെ നമുക്ക് പിന്നീട് സംസാരാക്കാമെന്ന തരത്തില്‍ ആംഗ്യവും കാണിച്ചു.

അതിനുശേഷം നിരവധി വാഹനങ്ങളിലായി ഒന്നിനു പിറകേ മറ്റൊന്നായി കുറച്ചാളുകള്‍ സ്‌ക്കൂളില്‍ വന്നു. സ്‌ക്കൂളിനുള്ളില്‍ തന്നെ വാഹനവും നിര്‍ത്തിയിട്ട് നേരെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുപോയി. ക്ലാസ് അവസാനിച്ചപ്പോള്‍ യശോദാബെന്‍ പെട്ടെന്ന് പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് എന്നെ ചൂണ്ടിക്കാട്ടി ഞാന്‍ അവരെ ഉപദ്രവിക്കുന്നു എന്ന് ചില ഗ്രാമവാസികളോട് പറഞ്ഞു.

കൈകള്‍കൊണ്ട് മുഖം മറച്ചുകൊണ്ട് ബ്രാഹ്മണ്‍വാഡയിലുള്ള അവരുടെ സഹോദരന്റെ വീട്ടിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ രാംസേതു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ പ്രകാശ്ഭായ് എന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ എന്റെടുത്ത് വന്നു പറഞ്ഞു, ഇവിടം വിട്ടുപോകാന്‍. അതിനുശേഷം കുറേ പേര്‍ എനിക്ക് ചുറ്റുംകൂടി.

മാസത്തില്‍ 10,000 രൂപ ശമ്പളം വാങ്ങുന്നവളായിട്ടും യശോദാബെന്‍ ജീവിച്ചത് ഒരു മുറിമാത്രമുള്ള ഒരു വാടകവീട്ടിലാണ്. 100 സ്വയര്‍ഫീറ്റില്‍ ടിന്‍ മേല്‍ക്കൂരയുള്ള മുറിയില്‍ ടോയ്‌ലറ്റും കുളിമുറിയൊന്നുമില്ല. വീടിന് പുറത്താണ് വെള്ളമെടുക്കുന്ന ടാപ്പ്. 150രൂപയാണ് വാടക. നല്ലനിലയില്‍ ജീവിക്കാന്‍ കഴിയുമായിരുന്നിട്ടുകൂടി യശോദാബെന്‍ താന്‍മിച്ചംവയ്ക്കുന്ന പണംകൊണ്ട് ്അയല്‍ക്കാരെ സഹായിക്കുകയാണ് ചെയ്യുന്നത്.

രജോസന ജില്ലയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള യുദ്ധത്തില്‍ യശോദാബെന്നാണ് ആയുധം. അവിടെ എല്ലാവര്‍ക്കും അവരുടെ കഥകളറിയാം. എന്തിന് അവര്‍ ജോലിചെയ്യുന്ന സ്‌ക്കൂളിലെ കൊച്ചുകുട്ടിക്കുപോലും അറിയാം നരേന്ദ്രമോഡിയുടെ ഭാര്യയാണ് തങ്ങളുടെ ടീച്ചറെന്ന്. അങ്ങനെയാണ് ആ ഗ്രാമം യശോദാബെന്നിനെ വിശേഷിപ്പിക്കാറുള്ളത്.

തിരികെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് മോഡിയുടെ ഒരു ഫോണ്‍കോള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് യശോദാബെന്‍. അതുകൊണ്ടുതന്നെ അവര്‍ സമീപിക്കാത്ത ജോത്സ്യന്മാരില്ല. അവരെല്ലാം പറയുന്നത് ഒരിക്കല്‍ മോഡി യശോദാബെന്നിനെ വിളിക്കുമെന്നാണ്. ആ പ്രതീക്ഷയാണ് അവരെ മുന്നോട്ടുനയിക്കുന്നതെന്ന് ഗ്രാമവാസികള്‍ ഏകകണ്‌ഠേന പറയുന്നു.

കടപ്പാട്: ഓപണ്‍

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

യശോദ ബെന്നിനെക്കുറിച്ച് നേരത്തെ വന്ന റിപ്പോര്‍ട്ടിന്റെ യുട്യൂബ് ദൃശ്യം

14 Responses to “‘ഞാന്‍, നരേന്ദ്ര മോഡിയുടെ ഭാര്യ’”

 1. usman valapuram

  ശക്തമായ വിയോജിപ്പ് ഉള്ളപ്പോഴും dool news ..വായിക്കുന്ന ഒരാള്‍ ആണ് ഞാന്‍ ..എഴുത്തും വായനയും അന്യം നിന്ന് പോകുന്ന ഈ കാലത്ത് നമ്മുടെ ഭാഷയില്‍
  നിങ്ങള്‍ നടത്തുന്ന ഈ ശ്രേമം അഭിനന്ദനം അര്‍ഹിക്കുന്നു . എന്നാല്‍ ഒരു രാഷ്ട്രീയത്തെ അല്ലങ്കില്‍ ഒരു പുരുഷാരത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങളെ വിസ്തരിച്ചു അവലോകനം ചെയ്യുകയും നിഷ്ടൂരതകെല്‍ക്കെതിരെ വിമര്‍ശന ശരം ഉതിര്‍ക്കുകയും ചെയ്യുന്നതിന് പകരം ഉപരിപ്ലവമായ പൈന്കിളികളില്‍ അഭിരമിക്കരുത് .മോഡിയെ തുറന്നു കാടുന്നതിനു പകരം അയാളുടെ ആദ്യാനുരാഗം ചര്‍ച്ച ചെയ്യുക വഴി നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് ?ഒരു സ്ത്രീയെ നിഷ്കരുണം വലിച്ചെറിഞ്ഞ മോഡിയെ വിമര്‍ശിക്കുന്നതിനു പകരം
  ഇന്നും ഈ കാട്ടാളന്റെ വിളിക്ക് കാതോര്‍ത് നില്‍ക്കുന്ന ഒരു സ്ത്രീയുടെ പ്രണയമാണോ നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത് ..?ഗുജ്രത്തിലെ ഏറ്റവും വലിയ പ്രശ്നം ഈ സ്ത്രീക് നേരിടേണ്ടി വന്ന വൈധവ്യമാണോ ?അതോ അനേകായിരം വിധവകളെ ശ്രിഷ്ടിച്ച മനുഷ്യത്വ രഹിതമായ മോഡിയുടെ ചെയ്തികള്‍ തന്നയോ ?ഗൌരവ പൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടേണ്ട ആനക്കാര്യത്തില്‍ ചേനക്കാര്യം ചര്‍ച്ച ചെയ്‌താല്‍ വിഷയം ലഘൂകരിക്കപ്പെടും എന്നാ വസ്തുത വിസ്മരിക്കരുത് ..നിങ്ങള്‍ പോലും ഉദ്ദേശിക്കാത്ത അര്‍ത്ഥ തലങ്ങള്‍ ശ്രിഷ്ടിക്കപ്പെടും ..

 2. ANIL

  ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരി ആണ് മോഡി എത്ര കല്ലെരിഞ്ഞാലും അതൊന്നും ഈല്കില്ല . കുറ്റം ചെയ്യതവരല്ലല്ലോ കല്ലെരിയ്ന്നത് എറിയ്ന്നവര്‍ എല്ലാം പരമ തെണ്ടികള്‍ ഞാന്‍ ഉള്‍പെടെ അതുകൊണ്ടാകാം ഇതൊന്നും വക വെക്കാതെ ഈ ഒറ്റയാന്‍ പൊരുതുന്നത്. ഉസ്മാന്‍ കരുതുന്നത് പോലെ അല്ല കാര്യം. 60 വര്ഷം ഭാരതം കണ്ട ഏറ്റവും നല്ല ഭരണാധികാരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍.

 3. kalkki

  ഇനി എന്ത് കള്ളാ കഥകള്‍ ആണ് ടൂള്‍ ന്യൂസ്‌ നു പറയാന്‍ ഉള്ളെ കുറച്ചു കൂടി രോമന്‍സെ ചേര്‍ത്താല്‍ കൊല്ലരുന്നു .പിന്നെ എല്ലാരും കൊച്ചു ബുക്ക്‌ വായിക്കാന്‍ ടൂള്‍ ന്യൂസ്‌ എല്‍ എത്തും തീര്‍ച്ച .

 4. kalkki

  ഉസ്മാനെ പോലെ ഉള്ളവര്‍ക്ക് ഊബന്‍ മാത്രമേ അറിയൂ അന്ന് മനസ്സില്‍ ആയി

 5. nkumar

  രാജിഗേത് പ്രശസ്തനായ ഒരു ബാരനതികരിയാണ്‌ മോഡി നിങ്ങള്‍ കുട്ടകോല ചയ്തു ചയ്തു എന്നുപ്രുന്നുടുലോ ഇഎ പാറുന്ന ബുഷു ഒബംമും ച്യുന്നത് എന്താണ് ? മോഡി അക്രമം അടിതൌത്കി എന്നത് സത്യംമാണ് അല്ലങ്കില്‍ ഗുജറാത്ത്‌ മറ്റൊരു പാകിസ്ഥാന്‍ ആകും എപ്പോള്‍ ഭാരത്തില ഏറ്റവും നല്ല സംസ്ഥാനമാണ് ഗുജറാത്ത്‌ ഏന്നത് ലോക രാജിഗന്ല്‍ (അണ്‍) അങ്ങിഅരിച്ചതാണ് ഒരു കര്യ്മകുടി ഒരു അല്ലൂ നനവുന്നത് മട്ടുലവര്ക് അസുയാണ് ഏന്നത് ഏത്ര സത്യമാണ് ………..ചിന്തികുആ വെരുത വിമര്ഷികത ഏന്റ നളവരായ ഇന്ത്യന്‍ മുസ്ലിമേ സകൊതരന്മാരെ …………നിങ്ങള കാണുന്നില പാകിസ്താന് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ……….എടക് നിങ്ങള്‍ ഏത്ര സുരഷിതരുനു ഇന്ത്യ യിഅല്‍ ………..ലോക സമസ്ത സുകിണോ ഭവന്തു ……….നല്ലത് മാത്രം ചിന്തികുക ……….

 6. vivek

  ഉസ്മാന്‍ പറഞ്ഞതാണ് ശരി -ഈ ലേഖനം മോഡി ഭക്തന്മാര്‍ക്ക് സുഖിക്കും -അത്ര മാത്രം –

 7. salvan

  usman വളപുരം ++1

  @ഡൂൾന്യൂസ് കമ്മെന്റ് മോഡറേറ്റ് ചെയാൻ ശ്രമിക്കണം.

 8. jam

  കുമാര്‍ ,താങ്കള്‍ എന്ത് വങ്കത്തമാണ് എഴുന്നള്ളിക്കുന്നത് ?ആരാണ് നിങ്ങള്‍ ?ആരാണ് ഞങ്ങള്‍ ?നിങ്ങള്‍ എന്ന് നീ ഉദ്ദേശിക്കുന്നത് മുസ്ലിങ്ങളെ ആയിരിക്കും .ഒരിക്കല്‍ പോലും ഇന്ത്യ രാജ്യം ഭരിക്കാത്ത മത വിഭാഗമാണ്‌ ഞങ്ങള്‍ എന്ന് നീ ഘോഷിക്കുന്ന വിഭാഗം .അതെ സമയം 800 വര്ഷം ഈ രാജ്യം ഭരിച്ചത് വിവിധങ്ങല്യായ മുസ്ലിം ഭരണാധികാരികള്‍ ആയിരുന്നു .ബ്രിടീഷ് അധ്നിവേശം സംഭവിക്കുന്ന അവസാന നിമിഷം വരെ മുഗള്‍ ,ടിപ്പു ,നിസാം ..അങ്ങിനെ ..ആ അര്‍ത്ഥത്തില്‍ ഈ രാജ്യത്തിന്‍റെ മഹനീയ രാഷ്ട്രീയ പാരമ്പര്യം മുസ്ലിങ്ങളുടെത് ആണ് .ഖില്ജിയും ,ദൌളയുംശേര്ഷയും ,മുഗളും ഒക്കെ മുസ്ലിങ്ങള്‍ ആയിരുന്നു ….പിന്നെ ..അഫ്ഗ്ജനിസ്ഥാനിലെ കാര്യം കാട്ടി നീ ഉമ്മാക്കി ഇളക്കണ്ട .
  ഇസ്ലാം നൂറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട് ..ചരിത്രം പടിക്ക് .ഒരു പാട് കയറ്റിറക്കങ്ങള്‍ ചരിത്രത്തിന്റെ നാള്‍ വഴികളില്‍ കാണാം ..ഒടുവില്‍ നേടിയത് ആരായിരുന്നു എന്ന് വസ്തു നിഷ്ടമായി പടിക്ക് …ഏതാണ്കിലും മുസ്ലിം മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാ പ്പെട്ടോ എന്നും പടിക്ക് .എന്നാല്‍ ഇന്ത്യയില്‍ നല്ല ഒരു അവസരം കൈവന്നാല്‍ കൂടതോടെ മറ്റു മതങ്ങളിലേക്ക് മാറാന്‍ ഇന്യും സാധ്യതയുണ്ട് .അതൊന്നും തടയാന്‍ നിന്റെ കുരുവടിക്കു കഴിയില്ല .പുഴു ജീവിത നയിക്കുന്ന അനേകായിരം അയിത ജാതിക്കാര്‍ ,അധസ്ഥിതര്‍ ഇതൊക്കെ ഒരവസരത്തിന് കാത്തിരിക്കുകയാണ് ..അത് മുഗള്‍ ഉണ്ടായത് കൊണ്ടോ അരങ്കിലും തീവ്ര വാദം നടത്തിയത് കൊണ്ടോ അല്ല .വൃത്തി കെട്ട ജാതീയതയുടെ കരാള ഹസ്തത്തില്‍ നിന്ന് മോചിതമാവാന്‍ വേണ്ടി .പൂര്‍വികര്‍ മതം മാറിയത പോലെ …താല്കാലികമായ ഒരു മേകൈ മോഡി നേടി എന്നത് അന്ഗീകരിച്ചാല്‍ പോലും …ചതുര്‍ വര്‍ണ്യം അടിസ്ഥാന ശിലയായി ഉയര്‍ത്തി പിടിക്കുന്ന ഒരു മതം നില നില്‍ക്കാന്‍ നിന്റെ കുറുവടി എത്ര വീശിയാലും കഴിയില്ല

 9. ras

  ആഗോള സാഹചര്യങ്ങള്‍ മുതലെടുത് മുസ്ലീങ്ങലെക്കെതിരെ ദുഷ് പ്രചരണം നടത്തുന്നതില്‍ തീവ്ര ഹിന്ദുക്കള്‍ ചെറിയ തോതില്‍ വിജയിച്ചിട്ടുണ്ട് .എത്രത്തോളം എന്ന് വെച്ചാല്‍ ..ബോംബ്‌ പൊട്ടിച്ചു മുസ്ലിങ്ങളുടെ തലയില്‍ കെട്ടി വെക്കുന്നത് വരെ ..എന്നാല്‍ ഇതൊരു താല്‍കാലിക പ്രതിഭാസമാണ് ..അമേരിക്ക നടത്തുന്ന മിഷനറി യുധമാനിത് ,ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഇത് സംഘടിപ്പിക്കാന്‍ അവര്‍ക്ക് പോലും കഴിയില്ല എന്ന് വര്‍ത്തമാന കാല സാമ്പത്തീക യാതര്ത്യങ്ങള്‍ അടിവരയിടുന്നു .ഈ സാഹചര്യം മുസ്ലീങ്ങള്‍ ഇതിനു മുന്‍പും നേരിട്ടിട്ടുണ്ട് .1921 തുര്കി ഖിലാഫത്ത് കാലത്ത് ബ്രിടീഷ് അധ്നിവേശം നടത്തിയ മുസ്ലിം വിരുദ്ധ യുദ്ധങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിച്ചതാണ് .എന്നാല്‍ ആത്യന്തിക മായി സംഭവിച്ചത് ബ്രിട്ടന്‍ ദുര്‍ബലമാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .സോവിയറ്റ് യുണിയന്‍ തകര്‍ന്നു തരിപനമായത് അഫ്ഘാനിലെ യുദ്ധം കാരണമായിരുന്നു .ചുവപ്പന്‍ പടയെ
  നെഞ്ചുറപ്പോടെ നേരിട്ട അഫ്ഘാന്‍ മുജഹിടുകള്‍ ക്ക് മുന്നില്‍ അമേരിക്ക തൂറി വിറയ്ക്കുന്ന കാഴച്ചയാണ് ഇപ്പോള്‍ കാണുന്നത് .അമേരിക്ക യെ സംബധിച്ചിടത്തോളം ഇസ്ലാം ഹിന്ദു മതവും ശത്രു തന്നെ ..എന്നാല്‍ ഹിന്ദു മതം അടിച്ചു നിരപ്പാക്കാന്‍ വലിയ വിഷമമില്ല എന്നും അവര്‍ക്കറിയാം ..കാശ് കൊടുത്താല്‍ മതം മാറാന്‍ തയ്യരുണ്ടാങ്കില്‍ പിന്നെ എന്തിനു യുദ്ധം ചെയ്യണം …ഏതായാലും ചില രാഷ്ട്രങ്ങളിലെ
  പ്രേശങ്ങള്‍ എടുത്തു ഇന്ത്യയിലെ മുസ്ലെങ്ങളെ വിരട്ടി നിര്‍ത്താം എന്ന് കരുതണ്ട …നട്ടല്ല് വളയാത ഒരു തത്വ സംഹിത …അവരുടെ ഊര്‍ജമാണ് ..
  താല്കാലികമായ ജയാപജയങ്ങള്‍ …അതില്‍ വല്ലാതെ ആഹ്ലാടിക്കണ്ട …എത്രയോ മോടിമാരെ അതിജയിച്ച വിശ്വോസമാണ് ഇസ്ലാം ..ഇസ്ലാമിന്റെ ചരിത്രം പടിക്ക് …കുമാര്‍

 10. VEERA BHADRAN

  ഏതോ ഒരു ഉസ്മാന്റെ വര്‍ഗീയ വിഷം ഒഴുകി പുറത്തു വന്നു . എന്താണ് മോഡിക്കെതിരെ ഉള്ള ആക്ഷേപം. മുസ്ലിങ്ങളെ കൂട്ടക്കൊല്ല ചെയ്യാന്‍ കൂട്ടുനിന്നു. തെളിവില്ല. അമേരിക് പറയുന്നു നല്ല ഭരണാധികാരി എന്ന്. നാട്ടു നീളെ ബോംബു വച്ച, അധ്യാപകന്റെ കൈവെട്ടിയ, ദേശ ദ്രോഹികല്‍ക്കാന് മോഡിയോട് VIRODHAM

 11. Mohammed Basheer

  ഇവരൊക്കെ പ്രശംസിക്കുന്നതു ഇത്രയധികം സംഹരിക്കാന്‍ കഴിവുള്ള ഒരു നേതാവ് ലോകത്തില്ലയെന്നാണ്. നരഭോജികള്‍ക്ക് ഇങ്ങനെയുള്ളവരെ ഭയങ്കര ആരധനയായിര്‍ക്കും. സത്യത്തില്‍ ഈ പ്രശംസിക്കുന്നവരൊക്കെ ഏതെങ്കിലും കാലം അധികാരത്തില്‍ വരേണ്ടി വന്നാല്‍ മനുഷ്യന്റെ അവസ്ത്ഹ കഠിനമായിരിക്കും………

 12. valapuram

  ഫാസിസം അടിസ്ഥാന പരമായി ഒരു മനോരോഗമാണ് .എണ്ണ ബലത്തില്‍ അഹങ്കരിക്കുകയും തിണ്ണ
  ബലത്തില്‍ നെഗളിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ മുഖ മുദ്ര .ഒരാള്‍കൂട്ടത്തെ തെറ്റായ വഴിയില്‍ നയിക്കാന്‍ ആവേശം വിതക്കുക .അത് അത്ര പ്രയാസമുള്ള കാര്യമല്ല .ഒരു ജന സമൂഹത്തെ ശേരിയിലേക്ക് നയിക്കാന്‍ പ്രയാസമാണ് ..കല്ല്‌ വെച്ച നുണകള്‍ പ്രചരിപ്പിച്ചു കെട്ടുകഥകള്‍ പ്രചരിപ്പിച്ചു കൊണ്ടാണ് അത് മുന്നേറ്റം നടത്താറുള്ളത് .നുണകള്‍ മെനയാന്‍ വൈഭാവമുള്ള ആളുകള്‍ എക്കാലത്തും എല്ലാ ഫാസിസ്റ്റ് മൂവ് മെന്റിലും ഉണ്ടായിട്ടുണ്ട് .
  അധികാര രാഷ്ട്രീയത്തിലേക്ക് നടന്നടുക്കാന്‍ വംശീയ ,മത ,ദേശ ,ഭാഷ ഭിന്നതകളെ മൂര്ചിപ്പിച്ചു കൊണ്ടുല്ലാതെ ഒരിഞ്ചു മുന്നേറാന്‍ അതിനു കഴിയില്ല ..ബിജെപി മതം ആയുധമാക്കുമ്പോള്‍ ശിവസേന ദേശവും ഭാഷയും ആയുധമാക്കുന്നു …നിന്ദ്യവും നീച്ചവുമായ പ്രചാരങ്ങള്‍ അഴിച്ചു വിടാന്‍ യാതൊരു മനസ്സക്ഷിക്കുതും ഒട്ടും ഇവരില്‍ നിന്ന് പ്രതീക്ഷിക്കരുത് .ലക്ഷ്യം നേടാന്‍ എന്തും അടവായി സ്വീകരിക്കും ..മതം ഇവരുടെ വിഷയമേ അല്ല ..ഒരു ഉപകരണം മാത്രം .
  ഹിന്ദു മതത്തിലെ അടിസ്ഥാന പ്രേശ്നഗളോട് പ്രതികരിക്കാന്‍ പോലും ഇവര്‍ക്ക് കഴിയില്ല എങ്കില്‍ ആദ്യം പരിഹരിക്കേണ്ടത് ജാതീയതയാണ് .അതിന്റെ കൊടുതികലാണ് .നമ്മുടെ രാജ്യത്തിന്‍റെ സകള്‍ പുരോഗതിയും തടസ്സപ്പെടുത്തുന്നത് ജാതീയതയാണ്..മനുഷ്യനെ ജനം കൊണ്ട് നല്ലവനും ചീതയുമാക്കുന്ന വേര്‍തിരിവ് ..മനുഷ്യ ചരിത്രത്തില്‍ വേറെ എവിടെയും കാണില്ല .ഒരു ചെരുമാണ് ഗുരുവായൂരില്‍ തന്ത്രി ആവാന്‍ കഴിയുമോ എത്ര വലിയ പണ്ഡിതന്‍ അനന്കിലും ശെരി ..ഒരു ഈഴവനെ ശബരിമല മേല്‍ ശാന്തി ആക്കുമോ ?സുകുമാരന്‍ നായരുടെ മകളെ വെള്ളാപ്പള്ളിയുടെ മകനെ കൊണ്ട് കേട്ടിക്കുമോ ?കല ഭവന്‍ മണിയുടെ മകളെ ജയറാമിന്റെ മകന്‍ കെട്ടുമോ …ഇങ്ങിനെ ഒരു വിവാഹ ബന്ധം പോലും അസാധ്യമായ വിഭാഗങ്ങളെ കാട്ടുഇ ഭൂരിപക്ഷം ഘോഷിക്കുന്നത് ബാലിശമാണ് .സവര്‍ണ്ണ .അവര്‍ണ്ണ വ്യത്യാസം ഇല്ലാതാകുന്ന ഒരു കാലത്ത് മാത്രമേ നിങ്ങള്ക്ക് മറ്റു കാര്യങ്ങളില്‍ മതത്തിന്റെ പേരില്‍ ഇടപെടാന്‍ അവകാശമുള്ളൂ .

 13. firoz

  വീര ഭദ്രന്‍ ഒരു കാര്യം മനസ്സിലാകണം. ഇതേ അമേരിക്ക തന്നെ ആയിരുന്നു മോഡിക്ക് വിസ കൊടുക്കാതിരുന്നത്. ഇന്ന് ഗുജറാത്തില്‍ സംഭവിക്കുന്നത്‌ എന്താണ്. മോഡിക്കെതിരെ ആരെങ്കിലും ഒരു അക്ഷരം പറഞ്ഞാല്‍ അവനെ കൊള്ളുക. കുമാര്‍ ന്റെ വിവരം എത്രത്തോളം ഉണ്ട് എന്ന് മനസിലായി. കുമാര്‍ കണ്ടത്തില്‍ വച്ച് ഏറ്റവും നല്ല ഭരണാധികാരി ആവും അല്ലെ മോഡി. സത്യം എന്നായാലും പുറത്തു വരും. കാത്തിരുന്ന് കാണാം. ഞാന്‍ ഒരിക്കലും തീവ്ര വധത്തെ അനുകൂലിക്കില്ല. മോഡിയെ പോലുള്ളവര്‍ ആണ് ഇന്ത്യയില്‍ തീവ്ര വധികളെ ഉണ്ടാകുന്നതു. അത് മറക്കണ്ട. പലയിടങ്ങളിലും ബോംബ്‌ പൊട്ടിച്ചു മറ്റുള്ളവരുടെ തലയില്‍ കെട്ടി വയ്ക്കുന്ന ഈ പ്രവണത ഇന്ന് ഇന്ത്യന്‍ ജനങ്ങള്‍ മനസ്സിലാകി കഴിഞ്ഞു. ഇത്ര വൃത്തികെട്ട മനുഷ്യനെ സപ്പോര്‍ട്ട് ചെയ്യാനും ആളുകള്‍ ഉണ്ടല്ലോ…സ്വന്തം അനുഭവങ്ങള്‍ വരുമ്പോള്‍ എല്ലാം പഠിക്കും.

 14. pradeesh

  ഒസാമ കൊല്ലപെട്ടപോള്‍ അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇന്ത്യ യിലെ മുസ്ലീം മുകള്‍ക്ക് കഴിഞ്ഞെഘില്‍, ഗുജറാത്തില്‍ നടന്നത് പോലെയുള്ള വംശഹത്യ ഇനിയും ഉണ്ടാവണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.