മലപ്പുറം: ഇന്ത്യയില്‍ അധികാരത്തില്‍ എത്തിയ ഗാന്ധി വിരുദ്ധനായ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.സമാധാനത്തിനു വേണ്ടി നിലകൊണ്ടതാണ് ഗാന്ധിജി വി.ഡി സവര്‍ക്കരുടേയും ഗോള്‍വാള്‍ക്കറിന്റേയും ശത്രുവായതെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

മലപ്പുറത്ത് എം.പി ഗംഗാധരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി സമാധാനം കൊണ്ടാടിയ രാജ്യത്തിപ്പോള്‍ മോദിയും കൂട്ടരും ഹിംസ ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Also Read ‘മോദിയുടേത് ഗബ്ബാര്‍ സിംഗ് സ്‌റ്റൈല്‍ ആക്രമണം’; ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണ് മോദിയെന്ന് രാഹുല്‍


രാജ്യത്ത് സമാധാനം പ്രചരിപ്പിച്ച ബുദ്ധനും അശോകനുമാണ് സംഘപരിവാറിന്റെ ആദ്യ ശത്രുക്കള്‍. സമാധാനത്തിനു വേണ്ടി നിലകൊണ്ടതാണ് ഗാന്ധിജി വി.ഡി സവര്‍ക്കരുടേയും ഗോള്‍വാള്‍ക്കറിന്റേയും ശത്രുവായത്. അദ്ദേഹം പറയുന്നു.

ഗാന്ധിയുടേയും നെഹ്രുവിന്റേയും സമാധാനപരമായ നിലപാട്മൂലം ഇന്ത്യക്കാരുടെ പൗരുഷം നഷ്ടമായെന്നാണ് സംഘപരിവാറിന്റെ പ്രചാരണം.പൗരുഷം വീണ്ടെടുക്കാനെവന്ന പേരില്‍ ജനങ്ങളുടെ ഉളളില്‍ വെറുപ്പ് നിറക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.