എഡിറ്റര്‍
എഡിറ്റര്‍
മുസ്ലീം വോട്ട് നേടാന്‍ ശ്രമിച്ച് നരേന്ദ്ര മോഡി
എഡിറ്റര്‍
Tuesday 4th March 2014 10:18am

modi-23

ലക്‌നൗ: വിമര്‍ശകര്‍ക്കെതിരെ തിരിച്ചടിക്കാന്‍ മുസ്ലീം ജനതയെ അനുനയിപ്പിച്ച് വോട്ട് നേടാന്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി.

പതിമൂന്ന് വര്‍ഷം നീണ്ട ഭരണത്തില്‍ ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്ക് ഭേദപ്പെട്ട സാഹചര്യം ലഭ്യമാക്കുന്നത് ഉദ്ദേശിച്ചുള്ളതാണ് തന്റെ സാമ്പത്തിക നയങ്ങള്‍.

നിങ്ങള്‍ മുസ്ലീം ജനതയുടെ ദാരിദ്രം കാണാതിരിക്കുമ്പോഴും തങ്ങള്‍ സാമ്പത്തിക പുരോഗതിയിലാണ് വിശ്വസിക്കുന്നതെന്നും സമാജ് വാദി പാര്‍ട്ടിയെ വിമര്‍ശിച്ച് കൊണ്ട് മോഡി പറഞ്ഞു.

ലക്‌നൗയിലെ റാലിയില്‍ വച്ചാണ് മോഡി മുസ്ലീങ്ങളെ അനുനയിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയത്. അവിടെ മൂന്നിലൊന്ന് ജനങ്ങള്‍ മുസ്ലീങ്ങളായിരുന്നു.

കഴിഞ്ഞ വര്‍ഷം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതു മുതല്‍ മോഡി മുസ്ലിം വോട്ട് നേടനായുള്ള നീക്കത്തിലാണ്.

ഗുജറാത്ത് വംശഹത്യയെച്ചൊല്ലി മോഡി ഏറെ രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞാണ് സുപ്രീം കോടതി മോഡിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അവസാനിപ്പിച്ചത്.

ആയിരത്തോളം പേര്‍ മരിച്ച കലാപത്തില്‍ ഏറെയും മുസ്ലീങ്ങളായിരുന്നു.

Advertisement