Categories

നരേന്ദ്ര മോഡി വിവാഹിതനാണോയെന്ന് വ്യക്തമാക്കണമെന്ന് ജനാര്‍ദ്ദന പൂജാരി

narendra-modi

മംഗലാപുരം: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി വിവാഹിതനാണോയെന്ന് വ്യക്തമാക്കണമെന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജനാര്‍ദ്ദന പൂജാരി.

സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള ദേശീയനേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മോഡി ആദ്യം തന്റെ കാര്യം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കുകയാണ് വേണ്ടെതെന്നും പൂജാരി.

മോഡി വിവാഹിതനാണെങ്കില്‍ ഭാര്യ ആര്? അവരുടെ പേരെന്താണ്?, എവിടെയാണവര്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വ ശക്തികളുമായി കൂടിച്ചേര്‍ന്ന് രാജ്യത്ത് പണമൊഴുക്കി വന്‍ പ്രചാരണ പരിപാടികള്‍ നടത്തി വിജയിക്കാനാണ് നരേന്ദ്രമോഡി ആഗ്രഹിക്കുന്നത്.

അങ്ങെന വിജയിക്കാന്‍ തിരഞ്ഞെടുപ്പ് കബഡി കളിയല്ലെന്നും മോഡി അധികാരത്തിലെത്തിയാല്‍ പാകിസ്ഥാനെ ബോംബിട്ട് തകര്‍ക്കുമെന്നും ഇത് ലോകയുദ്ധത്തിന് വരെ ഇടയാക്കുമെന്നും പൂജാരി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ബാംഗലൂര്‍ തിരഞ്ഞെടുപ്പ് റാലിക്കെതിരെ യു.പി.എ സര്‍ക്കാറിനെതിരെ മോഡി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച്ച മാംഗലാപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൂജാരി.