ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് സമന്‍സ് അയച്ചു. ഈ മാസം 21ന് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് കാണിച്ചാണ് സമന്‍സ്. കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിറ ജാഫ്രിയുടെ പരാതിപ്രകാരമാണ് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ഗോധ്ര സംഭവത്തിന് ശേഷം മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ അടക്കം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറാന്‍ സുപ്രീം കോടതി നേരത്തെ ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Subscribe Us: