എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് കലാപം: മാപ്പ് പറയില്ലെന്ന് നരേന്ദ്രമോഡി
എഡിറ്റര്‍
Thursday 30th August 2012 12:09am

ന്യൂദല്‍ഹി: 2002 ലെ കലാപത്തിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി.

‘കുറ്റകൃത്യത്തില്‍ ഒരാള്‍ പങ്കാളിയാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അയാള്‍ മാപ്പ് പറയേണ്ടതിനേക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. ഇത് ഇത്ര വലിയ കുറ്റകൃത്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, എന്തിന് ആ കുറ്റവാളിയോടു ക്ഷമിക്കണം?’ മോഡി പറഞ്ഞു.

Ads By Google

‘ മോഡിയൊരു മുഖ്യമന്ത്രിയാണെന്നത് കൊണ്ട് മാത്രം എന്തിന് അദ്ദേഹത്തിനോട് ക്ഷമിക്കണം? കുറ്റക്കാരനാണെങ്കില്‍ മോഡിക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. ‘ വാള്‍ സ്ട്രീറ്റ് ജേണലിനോട് മോഡി പറഞ്ഞു. വിമര്‍ശകര്‍ പറയുന്നത് പോലെ ഗുജറാത്ത് കലാപം സംഭവിച്ചതില്‍ മാപ്പ് പറയുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ മാപ്പു പറയേണ്ട കാര്യമില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ 2002ലെ കലാപത്തെത്തുടര്‍ന്ന് നരോദ പാട്യയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളായ 97 പേര്‍ കൊല്ലപ്പെട്ട കേസില്‍ 32 പേര്‍ കുറ്റക്കാരെന്ന് കോടതി വിധി വന്ന ദിവസം തന്നെയായിരുന്നു മോഡിയുടെ പ്രതികരണം. ബി.ജെ.പിയുടെ വനിതാ എം.എല്‍.എയും മുന്‍ മന്ത്രിയുമായ മായ കോഡ്‌നാനിയും ബജ്‌രംഗ് ദള്‍ നേതാവ് ബാബു ബജ്‌രംഗിയും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2007 ഫെബ്രുവരി 27-നു ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണ് നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. കലാപത്തില്‍ 97 പേര്‍ മരിക്കുകയും 33 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Advertisement