എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡി മാപ്പ് പറയേണ്ടതില്ല: സല്‍മാന്‍ഖാന്‍
എഡിറ്റര്‍
Monday 20th January 2014 11:17am

modi-salmankhan

ന്യൂദല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ##നരേന്ദ്ര മോഡി മാപ്പ് പറയേണ്ടതില്ലെന്ന് ഹോളിവുഡ് നടന്‍ ##സല്‍മാന്‍ ഖാന്‍.

ഗുജറാത്ത് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന കേസില്‍ കോടതി  നരേന്ദ്ര മോഡിയെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ അദ്ദേഹം സംഭവത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡി മത്സരിക്കുന്നതിനെ സല്‍മാന്‍ ഖാന്‍ എതിര്‍ത്തു. ഇത് തന്റെ മാത്രം നിലപാടുകളാണെന്നും ആരാധകരെ ഈ നിലപാടുകള്‍ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ പ്രശംസിച്ച് സല്‍മാന്‍ ഖാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്ത് വന്നിരുന്നു. അഹമ്മദാബാദില്‍ നടത്തിയ കൈറ്റ് ഫെസ്റ്റിവലിന് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു ഇത്.

മോഡി മഹാനാണെന്നും ഗുജറാത്തിലേത് പോലെ വികസനം താന്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലെന്നുമാണ് സല്‍മാന്‍ അന്ന് പറഞ്ഞത്.

Advertisement