എഡിറ്റര്‍
എഡിറ്റര്‍
നല്ല നാളെയ്ക്കായി ആറ് മാസം കാത്തിരിക്കണം: മോഡി
എഡിറ്റര്‍
Thursday 9th January 2014 3:39pm

modi-rally

ന്യൂദല്‍ഹി: വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ക്ക് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ മറുപടി.

പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്നും എന്നാല്‍ ആ നല്ല നാളെകള്‍ക്കായി നാലു മുതല്‍ ആറു മാസം വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മോഡി. യു.പി.എ സര്‍ക്കാരിലുണ്ടായിരുന്ന വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്നും ബി.ജെ.പി അധികാരത്തിലെത്തുന്നതോടെ ജനങ്ങള്‍ മാറ്റത്തിലേക്ക് പോകുമെന്നും മോഡി പറഞ്ഞു.

നയവൈകല്യങ്ങളും അഴിമതികളുമെല്ലാം യു.പി.എ സര്‍ക്കാരിലും നേതാക്കളിലും ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ കുറിച്ച് പറയുമ്പോള്‍ അവര്‍ ഡോളറുകളും പൗണ്ടുകളും കുന്നുകണക്കിന് കൊണ്ടുവരുന്നവരാണെന്ന ഒരു ധാരണയുണ്ട്.

എന്നാല്‍ അവരെ അത്തരത്തില്‍ അളക്കരുത്. വ്യത്യസ്തമായ ഒരു ജോലി സംസ്‌ക്കാരമാണ് പ്രവാസികളുടേത്.

അവരുടെ അനുഭവങ്ങളും അറിവുകളും നമ്മളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപാട് പ്രവാസികളുമായി വേണമെന്നും മോഡി പറഞ്ഞു.

Advertisement