എഡിറ്റര്‍
എഡിറ്റര്‍
മോദിയെ കാണാനാവുന്നത് ടി.വി യിലും ഗുജറാത്തിലും മാത്രം: മുലായം സിങ് യാദവ്
എഡിറ്റര്‍
Thursday 7th November 2013 8:12pm

mulayam

ഉത്തര്‍പ്രദേശ്: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ കാണാനാകുന്നത് ടി.വിയിലും ഗുജറാത്തിലും മാത്രമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.

ഉത്തര്‍പ്രദേശില്‍ ഇന്ന് നടന്ന റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തൊട്ടാകെ മോദി തരംഗമാണെന്ന ബി.ജെ.പിയുടെ പ്രചരണത്തിന് അടിയായിരിക്കുകയാണ് മുലായം സിങ് യാദവിന്റെ ഈ പ്രസ്താവന.

2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബി.ജെ.പി ഇതര കക്ഷിയായ മൂന്നാം മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി തന്റെ നിയോജകമണ്ഡലമായ മണിപ്പൂരിയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചടങ്ങില്‍ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും പങ്കെടുത്തിരുന്നു. മൂന്നാം മുന്നണി ആരംഭിച്ചിരിക്കുന്നുവെന്നും ചടങ്ങില്‍ മുലായം പറഞ്ഞു. 73 കാരനായ മുലായത്തിന്റെ പാര്‍ട്ടിക്ക് ഇപ്പോഴത്തെ ലോക്‌സഭയില്‍ 22 എം.പി മാരാണുള്ളത്.

മൂന്നാം മുന്നണിയുടെ സാധ്യത ലക്ഷ്യം വച്ച്  ജനതാദള്‍ യുണൈറ്റഡും ലെഫ്ട് ഫ്രണ്ടും ഉള്‍പ്പെടെ 14 രാഷ്ട്രീയപാര്‍ട്ടികള്‍ കഴിഞ്ഞ ആഴ്ച്ച ന്യൂദല്‍ഹിയില്‍ നടന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധപരിപാടിയില്‍ പങ്കെടുത്തിരുന്നു.

മൂന്നാം മുന്നണിയിലെ സ്ഥാനാര്‍ത്ഥി തന്നെയാകും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി എന്ന് ഒക്ടോബര്‍ 30 ന് നടന്ന മീറ്റിങില്‍ മുലായം സിങ് യാദവ് പ്രസ്താവിച്ചിരുന്നു.

Advertisement