എഡിറ്റര്‍
എഡിറ്റര്‍
രണ്ടരവര്‍ഷം മുമ്പ് ഇന്ത്യയ്ക്കു ലഭിച്ച ട്രംപാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ഗാന്ധി
എഡിറ്റര്‍
Thursday 9th February 2017 12:53pm

trump

ബുലന്ദ്ഷഹര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി. രണ്ടരവര്‍ഷം മുമ്പ് ഇന്ത്യയ്ക്കു ലഭിച്ച ട്രംപാണ് നരേന്ദ്രമോദിയെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ രംഗത്തെത്തിയത്.

ഖുര്‍ജ നഗരത്തിലെ സര്‍ക്കാര്‍ പോളിടെക്‌നിക് ഗ്രൗണ്ടില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് അടുത്തിടെയാണ് ഡൊണാള്‍ഡ് ട്രംപിനെ ലഭിച്ചത്. എന്നാല്‍ രണ്ടരവര്‍ഷം നേരത്തെ ഇന്ത്യയ്ക്ക് മോദിയുടെ രൂപത്തില്‍ ട്രംപിനെ ലഭിച്ചു.’ അദ്ദേഹം പറഞ്ഞു.


Also Read: ശശികലയുടെ ആഢംബര ‘ജയിലില്‍’ നിന്നും ഒരു എം.എല്‍.എ മുങ്ങി: രക്ഷപ്പെട്ടത് ബാത്ത്‌റൂമില്‍ പോകുന്നെന്ന് പറഞ്ഞ്


നോട്ടുനിരോധനം കാരണം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും വലിയ നഷ്ടങ്ങള്‍ സഹിച്ചെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് വളവും വിത്തും വാങ്ങാന്‍ പറ്റാതായി. നീണ്ട ക്യൂവില്‍ നിന്ന് ഒട്ടേറെപ്പേര്‍ മരിച്ചു. എന്നാല്‍ അത്തരം ദുരിതങ്ങള്‍ അനുഭവിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ യാതൊരു നഷ്ടപരിഹാരവും പ്രഖ്യാപിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നരേന്ദ്രമോദിയെ ട്രംപിനോട് താരതമ്യപ്പെടുത്തി നേരത്തെയും പല നേതാക്കളും രംഗത്തുവന്നിരുന്നു. നരേന്ദ്രമോദി ഇന്ത്യയുടെ ഡൊണാള്‍ഡ് ട്രംപാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ആര്‍.എല്‍.ഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവും രംഗത്തെത്തിയിരുന്നു. മുസ് ലീങ്ങളെ നിരോധിച്ച് ട്രംപ് യു.എസില്‍ അസ്വസ്ഥതയുണ്ടാക്കി. മോദി ഇവിടെയും അസ്വസ്ഥത സൃഷ്ടിക്കുകയാണെന്നും ലാലു പറഞ്ഞിരുന്നു.

Advertisement