Categories

Headlines

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: നരേന്ദ്രമോഡിയെ ചോദ്യം ചെയ്യുന്നു

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നടന്ന ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എസ് ഐ ടി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മോഡി നേരിട്ട് എസ് ഐ ടി ഓഫീസില്‍ ഹാജരാവുകയായിരുന്നു. ഗാന്ധിനഗറിലെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ എ കെ മല്‍ഹോത്രയാണ് ചോദ്യം ചെയ്യുന്നത്. എസ് ഐ ടി തലവന്‍ ആര്‍ കെ രാഘവന്‍ ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നില്ല.

കലാപം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് നരേന്ദ്രമോഡിയെ ചോദ്യം ചെയ്യുന്നത്. ഒരു കലാപക്കേസില്‍ മുഖ്യമന്ത്രി അന്വേഷണ വിധേയനാകുന്നതും ആദ്യമായാണ്. ചോദ്യം ചെയ്യുന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

2002 ഫെബ്രുവരി 28നാണ് ഗുല്‍ബര്‍ഗ് മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടിലാണ് ആളുകള്‍ അഭയം തേടിയെത്തിയിരുന്നത്. ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടിലെത്തിയ കലാപകാരികള്‍ ഇവിടെ അഭയം തേടിയ 61 ഓളം പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമികള്‍ വന്നപ്പോള്‍ സഹായത്തിനായി നരേന്ദ്രമോഡിയെ വിളിച്ച ജാഫ്രിയെ മോഡി ചീത്ത വിളിച്ചതായി ദൃക്‌സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.