വഡോദര: പ്രധാനമന്ത്രിയാകാന്‍ നോമ്പ് നോറ്റിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് മുഴുവന്‍ മാര്‍ക്ക് നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്.

Ads By Google

പ്രധാനമന്ത്രിയാകാന്‍ മോഡി പൂര്‍ണ യോഗ്യനാണെന്നും അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ടെന്നുമാണ് വിവേക് ഒബ്‌റോയ് പറയുന്നത്. താന്‍ മോഡിയുടെ ആരാധകനാണെന്നും അദ്ദേഹം ഗുജറാത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും വിവേക് ഒബ്‌റോയ് പറയുന്നു.

ഗുജറാത്തില്‍ ആശുപത്രിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു വിവേക്.

നരേന്ദ്ര മോഡിക്കെതിരെ ജസ്റ്റിസ് മാര്‍കണ്ഡേയ കഠ്ജു ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വിമര്‍ശിച്ചതിന് പിന്നാലെയാണ് മോഡിയെ പുകഴ്ത്തിയുള്ള വിവേകിന്റെ പരാമര്‍ശം.