Categories

നരേന്ദ്ര മോഡിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

narendra-modi1

ന്യൂദല്‍ഹി: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

‘ഘാതകരുടെ കൈകളെന്ന’ കോണ്‍ഗ്രസിനെതിരായ പരാമര്‍ശത്തിന്മേലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍  മോഡിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഈ മാസം 16നു മുമ്പ് വിശദീകരണം നല്‍കാനാണ് കമ്മീഷന്റെ ഉത്തരവ്.

കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനം.

ഛത്തീസ്ഗഡില്‍ നടന്ന റാലിക്കിടെയാണ് മോഡി കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശം നടത്തിയത്.

മുസാഫര്‍ നഗറില്‍ കലാപത്തിനിരയായവരില്‍ ചിലര്‍ക്ക് പാക്കിസ്ഥാന്‍ ചാരസംഘടയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

‘ഉത്തര്‍പ്രദേശില്‍ ഹിന്ദുമുസ്ലിം കലാപമുണ്ടായില്ലെങ്കില്‍ തങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി വിചാരിക്കുന്നു. അതുകൊണ്ട് അവര്‍ ഇതിന് തുടക്കമിട്ടു.’എന്ന് ബി.ജെ.പിക്കെതിരായും പരാമര്‍ശം നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ബി.ജെ.പി നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ താന്‍ താന്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയിരുന്നു.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി അടയാളത്തെ കൊല്ലുന്ന കൈ എന്ന മോഡിയുടെ പരാമര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ് പരാതിയുമായി നേരത്തേ രംഗത്ത് വന്നിരുന്നു.