അഹമ്മദാബാദ്: കൊല്ലേണ്ടവരെ കൊല്ലുമെന്ന സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ  വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും രംഗത്ത്. മണിയുടെ ഭാഷയ ഭീകരരുടെയും മാവോയിസ്റ്റുകളുടേതുമാണെന്ന് മോഡി പറഞ്ഞു.

എതിരാളികളെ കൊന്നിട്ടുണ്ടെന്ന് പരസ്യമായി പറയുന്ന നേതാവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മനുഷ്യാവകാശ കമ്മീഷുകളും എന്തു നടപടിയാണ് സ്വീകരിക്കുകയെന്നും മോഡി ചോദിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.