modi-1-rw
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മോഡിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് ഡോക്ടര്‍മാര്‍ രോഗം സ്ഥിരീകരിച്ചത്. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് മോഡിയുടെ സ്രവം പരിശോധനക്കയച്ചത്.
തുടര്‍ന്ന് മോഡി നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് വന്നതെന്ന് മോഡിയെ പരിശോധിക്കുന്ന ഡോക്ടര്‍ അതുല്‍ പട്ടേല്‍ പറഞ്ഞു.

ബുധനാഴ്ചയാണ് റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് മോഡി തിരിച്ചെത്തിയത്. തന്റെ വസതിയില്‍ തന്നെയാണ് മോഡി ചികിത്സയില്‍ കഴിയുന്നത്. മോഡിയുടെ പൊതു പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.