എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര മോഡിക്ക് വിസക്ക് അപേക്ഷിക്കാമെന്ന് യു.എസ്
എഡിറ്റര്‍
Wednesday 6th November 2013 11:41am

narendra-modi

വാഷിങ്ടണ്‍:  എന്‍.ഡി.എ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ##നരേന്ദ്ര മോഡിക്ക് യു.എസിലേക്ക് വിസയ്ക്ക്  അപേക്ഷിക്കാമെന്ന് അധികൃതര്‍. വിസ പോളിസിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മറ്റ് അപേക്ഷകരെ പോലെ മോഡിക്കും വിസക്ക് അപേക്ഷ നല്‍കി കാത്തിരിക്കാമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മാരി ഹര്‍ഫ് വ്യക്തമാക്കി.

2005 ല്‍ മതസ്വാതന്ത്ര്യത്തെ ഹനിച്ചെന്ന ആരോപിച്ച് മോഡിയുടെ ഡിപ്ലോമാറ്റിക് വിസ അപേക്ഷ യു.എസ് അധികൃതര്‍ തള്ളിയിരുന്നു.

2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരകളോട് മോഡി നീതിപൂര്‍വം ഇടപെട്ടില്ലന്ന് കാണിച്ചാണ് മോഡിക്ക് വിസ നല്‍കരുതെന്ന് നിയമവിദഗ്ധര്‍ സര്‍ക്കാറിന് നേരത്തേ നിയമോപദേശം നല്‍കിയിരുന്നു.

യു.എസിലേക്കുള്ള വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്  വീഡിയോ  കോണ്‍ഫറന്‍സ് വഴിയായിരുന്നു മോഡി യു.എസുമായി സംവദിച്ചിരുന്നത്.

Advertisement