മനില: ഫിലിപ്പെന്‍ തലസ്ഥാനമായ മനിലയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടി സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപും ഉഭയകക്ഷി ചര്‍ച്ച നടത്തി.

Subscribe Us:

ഏഷ്യന്‍ രാജ്യങ്ങളുടെ മാനവികതയ്ക്കുവേണ്ടിയും അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു.
‘ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കയാണ്.’-എന്ന് മോദി കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.


Dont Miss സ്വച്ഛ്ഭാരതിലൂടെ തോട്ടിവേല അവസാനിപ്പിക്കാനായില്ല; മോദിയുടെ സ്വച്ഛ്ഭാരതിനെ വിമര്‍ശിച്ച് യുഎന്‍


ജപ്പാന്‍ ഓസ്ട്രേലിയ സൗഹാര്‍ദ്ദം സ്ഥാപിക്കുക, ചൈനയുടെ ആക്രമണ മനോഭാവത്തോടുള്ള കരുതല്‍, തുടങ്ങിയ കാര്യങ്ങളില്‍ സമ്മേളനത്തില്‍ തീരുമാനമായി. സ്വതന്ത്രമായ ഇന്‍ഡോ പസഫിക് മേഖലയുടെ രൂപീകണത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ തീരുമാനമായി.

മൂന്ന് ദിവസത്തെ ഫിലിപ്പെന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി 15-ാമത് ആസിയാന്‍ സമ്മേളനവത്തിലും ചൊവ്വാഴ്ച നടക്കുന്ന ഈസ്റ്റ് എഷ്യന്‍ സമ്മേളനത്തിലും പങ്കെടുക്കും. 2017 ആസിയാന്‍ രാജ്യങ്ങളുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷം കൂടിയായാണ് ആഘോഷിക്കപ്പെടുന്നത്.