എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും ആം ആദ്മി പാര്‍ട്ടിയില്‍!
എഡിറ്റര്‍
Friday 24th January 2014 2:17pm

aam-aadmi

ന്യൂദല്‍ഹി: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി എല്ലാ പ്രമുഖരും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് കഴിഞ്ഞു.

പാര്‍ട്ടിയ്ക്ക് ഇന്ത്യക്കാരെന്നോ വിദേശികളെന്നോ ഭേദമില്ല. അതുകൊണ്ട് അമേരിക്കന്‍ പ്രധാനമന്ത്രി ബറാക്ക് ഒബാമയും ബോളിവുഡ് നടി ആഞ്ജലീന ജോളിയും പാര്‍ട്ടി പ്രവര്‍ത്തകരായി.

ഇനിയുമുണ്ട് പാര്‍ട്ടിയില്‍ പ്രമുഖര്‍. മഹാത്മ ഗാന്ധിയും ജവഹര്‍ ലാല്‍ നെഹ്‌റുവും വാജ്‌പേയിയും!

12 ദിവസത്തിനുള്ളില്‍ 50 ലക്ഷം അംഗങ്ങളായി എന്നവകാശപ്പെടുന്ന ആം ആദ്മിപാര്‍ട്ടിയുടെ അംഗത്വ വിതരണത്തെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍.

മോഡി രണ്ട് തവണ എ.എ.പിയുടെ അംഗത്വമെടുത്തിട്ടുണ്ട്. ഒരെണ്ണം 420/ ഗുജറാത്ത് ഭവന്‍ എന്ന വിലാസത്തിലാണ്. റിപ്പബ്ലിക് ദിനത്തോടെ അംഗത്വം ഒരുകോടി ആക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

രാഹുല്‍ ഗാന്ധി 12/ തുഗ്ലക്ക് ലെയ്ന്‍ ഡല്‍ഹി എന്ന മേല്‍വിലാസത്തിലാണ്  അംഗത്വമെടുത്തിരിക്കുന്നത്.  ബറാക് ഒബാമ താമസിക്കുന്നത് കിഴക്കന്‍ ഡല്‍ഹിയില്‍. അംഗത്വമെടുത്തിരിക്കുന്നത് വൈറ്റ് ഹൗസ്-വൈറ്റ്  ഹൗസ് ഡി.സി എന്ന പേരിലും.

ജവഹര്‍ലാല്‍ നെഹ്‌റു 100 വയസ്സുള്ള വൃദ്ധനായാണ്  ആം ആദ്മി രേഖയില്‍. രസകരമായ മൊബൈല്‍ നമ്പറും (1010101010) നെഹ്‌റു നല്‍കിയിട്ടുണ്ട്.

താരപരിവേഷം കൂട്ടാനായി ആഞ്ജലീനയും ബ്രാഡ്പിറ്റും അംഗങ്ങളായിട്ടുണ്ട്.

മതിയായ പരിശോധനകളോ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടാത്തതിനാല്‍ ആര്‍ക്കും ധൈര്യപൂര്‍വ്വം ആരുടെ പേരിലും അംഗത്വമെടുക്കാം. ഒരു പരീക്ഷണത്തിനായി

എറണാകുളം ബ്രോഡ്‌വേ അഡ്രസില്‍ 9090909090 മൊബൈല്‍ നമ്പറില്‍ മണ്ടേലയ്ക്ക് അംഗത്വമാവശ്യപ്പെട്ടു. ഇപ്പോള്‍ നെല്‍സണ്‍ മണ്ടേലയും അംഗം തന്നെ.

ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ കയറിയാല്‍ ലഭിക്കുന്ന വിവരങ്ങളാണിവ.

ഇങ്ങനെ എത്ര തവണ വേണമെങ്കിലും ആം ആദ്മി പാര്‍ട്ടിയില്‍ അംഗങ്ങളാവാം.  റിപ്പബ്ലിക് ദിനത്തോടെ അംഗത്വം ഒരുകോടി ആക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

Advertisement