എഡിറ്റര്‍
എഡിറ്റര്‍
നരേന്‍ വീണ്ടും പോലീസ് വേഷത്തില്‍
എഡിറ്റര്‍
Thursday 10th May 2012 8:30pm

ഗ്രാന്റ്മാസ്റ്ററിനുശേഷം യുവതാരം നരേന്‍ വീണ്ടും പോലീസ് വേഷമണിയുന്നു. കമല്‍ഹാസന്‍ നായകനായി ‘ കാക്കിചട്ടൈ’ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് നരന്‍ പോലീസ് വേഷത്തിലെത്തുന്നത്.

അംബികയും മാധവിയും നായികാ കഥാപാത്രം അവതരിപ്പിച്ച കാക്കിചട്ടൈ രാജശേഖറായിരുന്നു നിര്‍മിച്ചത്. ഷാജി കൈലാസാണ് ഈ ചിത്രം റീമേക്ക് ചെയ്യുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ഗ്രാന്റ് മാസ്റ്ററില്‍ സ്‌പെഷല്‍ പോലീസ് സെല്ലിലെ ഓഫീസറായി നരേന്‍ വേഷമിട്ടിരുന്നു. മോഹന്‍ലാലിന്റെ കീഴിലുള്ള കിഷോര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ നരന്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിരുന്നു.

ഇതിന് പുറമേ മുഖംമൂടിയെന്ന ചിത്രത്തിലും നരേന്‍ വേഷമിടുന്നുണ്ട്. ചിത്രത്തില്‍ വില്ലന്‍വേഷത്തിലാണ് ഈ യുവതാരം പ്രത്യക്ഷപ്പെടുന്നത്.

ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തില്‍ നരന്‍ ചെയ്ത പോലീസ് ഓഫീസറുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement