കാസര്‍ക്കോട്: കാസര്‍ക്കോട് നിയമസഭാ മണ്ഡലം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ പി മുന്‍ ജില്ലാ പ്രസിഡണ്ട് എം നാരായണഭട്ട് രംഗത്ത്. സുരേന്ദ്രന്‍ ജില്ലാ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയതുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പിലെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്നും നാരായണഭട്ട് ആരോപിച്ചു.

വിഭാഗീയതയെ തുടര്‍ന്ന കഴിഞ്ഞദിവസം ബി.ജെ.പി ജില്ലാ കമ്മറ്റിയെ പിരിച്ച്് വിടുകയും ജില്ലാ പ്രസിഡണ്ടായിരുന്ന എം നാരായണഭട്ടിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രനെതിരെയും തന്നെ സസ്‌പെന്റെ ചെയ്ത നടപടിയെ ചോദ്യം ചെയ്തും നാരായണഭട്ട് രംഗത്ത് വന്നിരിക്കുന്നത്.

എനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രേഖാമൂലം അറിയിച്ചുണ്ട്. അതിനാല്‍തന്നെ നടപടിയെടുക്കാന്‍ യാതൊരു കാരണവുമില്ല. കെ സുരേന്ദ്രനും ജില്ലാ ജനറല്‍ സെക്രട്ടറി കെ ശ്രീകാന്തും വ്യാജ ഒപ്പിട്ടാണ് സാക്ഷിമൊഴികള്‍ ഉണ്ടാക്കിയത്. കര്‍ണാടക നേതൃത്വത്തെയു സുരേന്ദ്രന്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നേരത്തെ നേതൃത്വത്തിനെതിരെ പരാതി നല്‍കിയ യുവമോര്‍ച്ച ജില്ലാ ട്രഷററെ സുരേന്ദ്രന്‍ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നാരായണഭട്ട് പറഞ്ഞു.