എഡിറ്റര്‍
എഡിറ്റര്‍
ഞാനോ എന്റെ കൂടെയുള്ളവരോ പത്മാവതി വായിച്ചിട്ടില്ല: സഞ്ജയ ലീല ബന്‍സാലിയെ ആക്രമിച്ച കര്‍ണിസേന പ്രവര്‍ത്തകന്‍ പറയുന്നു
എഡിറ്റര്‍
Sunday 5th February 2017 1:20pm

sanjay1


‘ നിങ്ങള്‍ ഫോട്ടോ കണ്ടിട്ടില്ലേ? ഒരാള്‍ മരപ്പല എറിയുന്നത്. അത് ഞാനാണ്.’ അദ്ദേഹം പറയുന്നു.


മുംബൈ: പത്മാവതിയെന്നത് ഒരു സൂഫി കഥയല്ലെന്നും ചരിത്രമാണെന്നും ശ്രീ രജപുത് കര്‍ണി സേനാ നേതാവ്. പത്മാവതിയെന്നത് മാലിക് മുഹമ്മദ് ജയസി എന്ന സൂഫി കവിയെഴുതിയ കഥയല്ലേ എന്ന ചോദ്യത്തിനു മറുപടിയായി ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് കര്‍ണി സേനാ നേതാവ് ഡിയോറള ഈ ഇങ്ങനെ പറഞ്ഞത്.

‘ഇത് സൂഫി കഥയല്ല, ചരിത്രമാണ്’ എന്നായിരുന്നു ഡിയോറളയുടെ കണ്ടെത്തല്‍. അതേസമയം താനോ തനിക്കൊപ്പമുള്ളവരോ പത്മാവതി വായിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. പത്മാവതി സിനിമയാക്കുന്നതിന്റെ പേരില്‍ സംവിധായകന്‍ സഞ്ജയ് ലീല ബെന്‍സാലിയെ ആക്രമിച്ചതിനെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഡിയോറോള.

ബെന്‍സാലിക്കെതിരായ ആക്രമണത്തെ പിന്തുണയ്ക്കുന്നെന്നു പറഞ്ഞ അദ്ദേഹം ബെന്‍സാലിക്കെതിരെ മരപ്പലകയെറിഞ്ഞത് താനാണെന്നും പറഞ്ഞു.’ നിങ്ങള്‍ ഫോട്ടോ കണ്ടിട്ടില്ലേ? ഒരാള്‍ മരപ്പല എറിയുന്നത്. അത് ഞാനാണ്.’ അദ്ദേഹം പറയുന്നു.

പത്മാവതിയെന്ന ചിത്രത്തിലൂടെ പത്മിനിയെ തേജോവധം ചെയ്യുകയാണ്. അതിനെ പ്രണയകഥയെന്ന് വിളിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.’യഥാര്‍ത്ഥമായാലും അല്ലെങ്കിലും പത്മിനിയും ഖില്‍ജിയും തമ്മിലുള്ള പ്രണയബന്ധം ചിത്രീകരിക്കുന്നത് ലജ്ജാകരമാണ്.’ അദ്ദേഹം പറഞ്ഞു.

12ക്ലാസില്‍ പഠനം അവസാനിപ്പിച്ച അന്നുമുതല്‍ താന്‍ രജപുത് കര്‍ണിസേനയുടെ സജീവ പ്രവര്‍ത്തകനാണെന്നും ഡിയോറള പറഞ്ഞു.

ജയ്പൂരില്‍ പത്മാവതിയുടെ ലൊക്കേഷനില്‍ വെച്ച് സഞ്ജയ് ലീല് ബന്‍സാലി ആക്രമിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് വാസ്തവ വിരുദ്ധമാണെന്നുമായിരുന്നു കര്‍ണിസേനയുടെ വാദം.

Advertisement