Categories

Headlines

20 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: മുഖ്യപ്രതി പിടിയില്‍

കുമ്പള: കാസര്‍ക്കോട് കുമ്പളയില്‍ 20 ഓളം നാടോടിക്കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കുമ്പള കുണ്ടങ്കരയടുക്കയില്‍ ഗുജിരിക്കട നടത്തുന്ന നരസിംഹ നായ്ക്ക്കാണ് പോലീസ് അറസ്റ്റിലായത്. നീലേശ്വരത്ത് വെച്ചാണ് അറസ്റ്റ് നടന്നത്.

കുമ്പളയിലെ കന്നഡ മീഡിയം സ്‌കൂളിലെ 20 ഓളം വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് വിധേയരായത്. സ്‌കൂളിന് സമീപം ഗുജിരിക്കടയും അതോടൊപ്പം മഡ്ക്ക ചൂതാട്ടവും നടത്തിവരുന്ന നരസിംഹനായ്ക്ക് ഓരോ കുട്ടികള്‍ക്കും 100 രൂപയും മിഠായിയും നല്‍കിയാണ് മാസങ്ങളായി പീഡിപ്പിച്ച് വന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ കൈവശം 100ന്റെ നോട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപികമാര്‍ അന്വേഷിച്ചപ്പോഴാണ് ഗുജിരിക്കട നടത്തുന്ന നരസിംഹ നായ്ക്കാണ് പണം തന്നതെന്ന് കുട്ടികള്‍ പറഞ്ഞത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പീഢനവിവരം പുറത്ത് വന്നത്. അധികൃതര്‍ കാസര്‍കോട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തി കുട്ടികളില്‍ നിന്നും വിശദമായ മൊഴിയെടുത്തു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തുകയും എസ്.പിക്കും കലക്ടര്‍ക്കും പരാതി നല്‍കുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ഒന്നരവര്‍ഷമായി പീഡനം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോട്ടറി വില്‍പ്പനക്കാരനെതിരേ നിരവധിതവണ പരാതിയുയുര്‍ന്നിട്ടും സ്‌കൂള്‍ അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ