ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഷൂട്ടിങ്ങില്‍ ഗഗന്‍ നാരംഗിന് മൂന്നാം സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍സ് ഇനത്തിലാണ് നാരംഗിന് സ്വര്‍ണം. നാരംഗ് ഇംമ്രാന്‍ ഹസന്‍ സഖ്യമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യക്ക് 16 സ്വര്‍ണമായി.

നേരത്തെ വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണമണിഞ്ഞിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ട് ടീമിനെയാണ് ഇന്ത്യ തോല്‍പിച്ചത്. സെമിയില്‍ മലേഷ്യയെ തോല്‍പിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയിരുന്നത്.