ലണ്ടന്‍: നിങ്ങള്‍ സങ്കടപ്പെടുമ്പോള്‍ ആശ്വസിപ്പിക്കാനും സന്തോഷം വരുമ്പോള്‍ കൂടെ ആഘോഷിക്കാനും സന്നദ്ധനായ റോബോര്‍ട്ട് വരുന്നു. മനുഷ്യന്റെ വികാരങ്ങളെ മനസ്സിലാക്കാനും അവയോട് പ്രതികരിക്കാനും കഴിയുന്ന റോബോട്ട് ‘ നാവോ’ തയ്യാറായിക്കഴിഞ്ഞു.

ഒരുവര്‍ഷം പ്രായമായ ശിശുവിന്റെ കരച്ചിലിനോടും ആംഗ്യങ്ങളോടും പ്രതികരിക്കാന്‍ നാവോയ്ക്ക് കഴിയും. ലണ്ടനിലാണ് നാവോ തയ്യാറായിരിക്കുന്നത്. നാവോയുടെ ‘ശരീര’ത്തില്‍ സ്ഥാപിച്ച് ക്യാമറയുടെ സഹായത്തോടെയാണ് ആളുകളുടെ പ്രതികരണങ്ങളെ മനസ്സിലാക്കുന്നത്. മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും ശരിയായവിധം മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ റോബോട്ടാണെന്ന് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു.