എഡിറ്റര്‍
എഡിറ്റര്‍
‘സാത്താന്‍ ബാധയൊഴിഞ്ഞ് കേഡല്‍’; കൊലപാതകത്തിന് കാരണം അച്ഛനോടുള്ള വൈരാഗ്യമെന്ന് പുതിയ മൊഴി
എഡിറ്റര്‍
Thursday 13th April 2017 11:00am


തിരുവനന്തപുരം: നന്ദന്‍കോട് കൊലപാതക്കകത്തില്‍ തന്റെ ആദ്യ മൊഴിയില്‍ മാറ്റം വരുത്തി കേഡല്‍. അച്ഛനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കേഡല്‍ അനേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. അച്ഛന്റെ സ്വഭാവ ദൂഷ്യമാണ് എല്ലാത്തിനും കാരണമെന്നും കേഡല്‍ പറയുന്നു.


Also read ബി.ജെ.പിയിലേക്ക് പോകുന്ന കൂട്ടത്തില്‍ താങ്കള്‍ ഇല്ലേ?; എങ്കില്‍ മാന്യമായി അതാണ് പറയേണ്ടത്; വി.ഡി സതീശന് മറുപടിയുമായി പി.എം മനോജ്


നേരത്തെ നടന്നത് സാത്താന്‍ സേവയാണെന്നും ആത്മാക്കള്‍ ശരീരം വിട്ട് പോകുന്നത് കാണാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നുമായിരുന്നു കേഡല്‍ പറഞ്ഞിരുന്നത്. ‘ആത്മാക്കളെ തനിക്ക് കാണാന്‍ സാധിക്കും. അവയുമായി സംസാരിക്കാന്‍ സാധിക്കും. പ്രത്യേക ഭാഷയാണ് ആശയസംവേദനത്തിന് ഉപയോഗിക്കുന്നത്. കൗതുകകരമായ അനുഭവമാണത്. ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ ചെയ്താല്‍ ഇത് കൂടുതല്‍ അനുഭവവേദ്യമാകും.

ഇതിനായാണ് കൊലപാതകങ്ങള്‍ നടത്തിയത്. എല്ലാവരെയും താന്‍ ഒറ്റക്കാണ് കൊന്നത്. ആരോടും പിണക്കമില്ല. പക്ഷേ, കൊന്നു. ഇതിനായി ഓണ്‍ലൈനായി മഴു വാങ്ങി. പുതുതായി വികസിപ്പിച്ചെടുത്ത ഗെയിം കാണാനെന്ന് പറഞ്ഞ് അമ്മയെ റൂമിലേക്ക് വിളിച്ചുവരുത്തി തുടര്‍ന്ന് പിന്നില്‍ നിന്ന് മഴുകൊണ്ട് തലയില്‍ വെട്ടുകയായിരുന്നു. അന്നേദിവസംതന്നെ പിതാവിനെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പടുത്തി.

റൂമിനോട് ചേര്‍ന്ന കുളിമുറിയില്‍ മൃതശരീരം കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കൊല്ലാനുണ്ടായ കാരണം എന്താണെന്ന് കണ്ടെത്താനാണ് ചെന്നൈയില്‍ പോയത്. പക്ഷേ, ഉത്തരം ലഭിച്ചില്ല. അതിനിടെ ടി.വിയില്‍ തെന്റ ഫോട്ടോ കണ്ടു. ഇതോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. അതിനിടെ ചിലര്‍ പിടികൂടി.’ എന്നായിരുന്നു കേഡലിന്റെ ആദ്യ മൊഴി.

ആദ്യം മുതല്‍ പര്‌സപര വിരുദ്ധമായാണ് ഇയാള്‍ പെരുമാറുന്നതെന്നും മൊഴികള്‍ മുഖവിലക്കെടുക്കാന്‍ സാധിക്കില്ല എന്ന നിലപാടിലുമായിരുന്നു അന്വേണ സംഘം. ഏറ്റവും ഒടുവിലായാണ് അച്ഛനോടുള്ള വൈരാഗ്യം മൂലമാണ് കൊലയെന്ന് കേഡല്‍ പറഞ്ഞിരിക്കുന്നത്.

Advertisement