ലണ്ടന്‍: ഭൂമിക്ക് വെളിയില്‍ മറ്റൊരു ജൈവമണ്ഡലമുണ്ടോ എന്ന പഠനത്തിനായി നാനോ ഉപഗ്രഹം വികസിപ്പിച്ചെടുത്തു. ലണ്ടനിലെ ഡ്രാപ്പര്‍ പരീക്ഷണശാലയും മസ്സാച്ചുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് ‘എക്‌സോ പ്ലാനെറ്റ് സാറ്റ’ എന്ന കൃത്രിമോപഗ്രഹം വികസിപ്പിച്ചെടുത്തത്.


10 സെ.മി. വീതിയും 30 സെ.മി നീളവുമാണ് ഈ കുഞ്ഞ് ഉപഗ്രഹത്തിനുള്ളത്. ഭൂമിയെപ്പോലെ ജീവനുള്ള മറ്റൊരുഗ്രഹം (Exoplanets) ഉണ്ടോ എന്ന അന്വേഷണമായിരിക്കും ദൗത്യം. 2012-ഓടുകൂടി ഉപഗ്രഹം വിക്ഷേപിക്കുമെന്നും അധികാരികള്‍ അറിയിച്ചു.
ഒരു കവര്‍ ബ്രേഡിന്റെ വലിപ്പം മാത്രമുള്ള എക്‌സോ പ്ലാനെറ്റ് സാറ്റ് ലോകത്തിലെ ഏറ്റവും ചെറിയ കൃത്രിമോപഗ്രഹമാണ്.