എഡിറ്റര്‍
എഡിറ്റര്‍
പവര്‍സ്റ്റിയറിങ്ങുമായി നാനോ
എഡിറ്റര്‍
Monday 13th January 2014 3:38pm

nano-power-stearing

ടാറ്റ നാനോയുടെ പവര്‍സ്റ്റിയറിങ്ങുള്ള മോഡല്‍  നാനോ ട്വിസ്റ്റ് വിപണിയിലെത്തി. എക്‌സ്ടി എന്ന ഒറ്റ വകഭേദമുള്ള മോഡലിന് 2.47 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില.

ടാറ്റ നാനോയുടെ മുന്തിയ വകഭേദമായ എല്‍എക്‌സിനെക്കാള്‍ 14,000 രൂപയോളം അധികമാണിത്.

നാനോയുടെ ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന് ആക്ടിവ് റിട്ടേണ്‍ സൗകര്യമുണ്ട്. സ്റ്റിയറിങ് തിരിച്ചുകഴിഞ്ഞ് കൈവിട്ടാല്‍ പൂര്‍വസ്ഥിതിയിലെത്തും.

നാലു മീറ്റര്‍ ടേണിങ് റേഡിയസ് പവര്‍ സ്റ്റിയറിങ് രഹിത മോഡലിനു സമാനമാണ്. ബോഡിയിലും മാറ്റങ്ങളില്ല.

എന്നാല്‍ ഡാംസണ്‍ പര്‍പ്പിള്‍ എന്ന പുതിയ നിറം ലഭ്യമാക്കിയിട്ടുണ്ട്. ഉള്‍ഭാഗത്ത് ആകര്‍ഷകമായ മാറ്റം കാണാം.

െ്രെഡവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം , ഡിജിറ്റല്‍ ക്ലോക്ക് , ശരാശരി ഇന്ധനക്ഷമത , ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം എന്നിവ അടങ്ങുന്ന ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതിയതാണ്.

എന്‍ജിനിലും മാറ്റമില്ല. 37.5 ബിഎച്ച്പി  51 എന്‍എം ശേഷിയുള്ള രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള നാനോ ട്വിസ്റ്റിന് നാലു സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ് . ലീറ്ററിന് 25 കിമീ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.

Autobeatz

Advertisement