തിരുവനന്തപുരം: നാനോ എക്‌സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വാണിജ്യ നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറെ അറസ്റ്റുചെയ്യാന്‍ പോലീസ് സര്‍ക്കാരിന്റെ അനുമതി തേടി. വാണിജ്യനികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ജയനന്ദകുമാറിന്റെ അറസ്റ്റിനാണ് പോലീസ് അനുമതി തേടിയത്.

കഴിഞ്ഞ ദിവസമാണ് ജയനന്ദകുമാറിനെ തൃശൂര്‍ സി.ജെ.എം കോടതി തട്ടിപ്പുകേസില്‍ 11 ാം പ്രതിയായി ചേര്‍്ത്തത്. ഗൂഡാലോചന, കമ്പനിയെ അനധികൃതമായി സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. കമ്പനിയില്‍നിന്ന് ഇയാള്‍ കോടികള്‍ കൈക്കൂലി വാങ്ങിയതായും ഈ പണം ഉപയോഗിച്ച് തൃശൂരിലെ ഒരു ജ്വല്ലറിയില്‍നിന്ന് സ്വര്‍ണ്ണബാറുകള്‍ വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൈക്കൂലി ഒഴികെയുള്ള കേസുകള്‍ ക്രൈംബ്രാഞ്ചിനു വിട്ടിട്ടുണ്ട്.അതേസമയം കേസില്‍ ആരോപണവിധേയനായ പുരോഹിതനെ വീണ്ടും ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.