ന്യൂദല്‍ഹി: നാനോ കാറിന്റെ ശ്രീലങ്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചുവെന്ന് ടാറ്റ മോട്ടോര്‍സ്. ശ്രീലങ്ക നാനോ കാറിന്റെ ആദ്യത്തെ വിദേശ വിപണിയായിരിക്കും.

9.25 ലക്ഷം ശ്രീലങ്കന്‍ രൂപ(3.80 ലക്ഷം രൂപ)യായിരിക്കും കാറിന്റെ ശ്രീലങ്കയിലെ വില. ഡിമോ (DIMO) ആണ് ശ്രീലങ്കയിലെ ടാറ്റ നാനോ കാറിന്റെ വിതരണക്കാര്‍.

‘ടാറ്റാ മോട്ടോര്‍സിന്‌ ആന്താരാഷ്ട്ര കമ്പോളകത്തില്‍ നല്ല പ്രശസ്തിയുണ്ട്. ആന്തര്‍ദേശീയ വ്യാപാരത്തിന്റെ അടുത്ത ഘട്ടത്തില്‍ ടാറ്റയ്ക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്’ ടാറ്റ മോട്ടോര്‍സിന്റെ എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയുമായ കാള്‍ പീറ്റര്‍ ഫോസ്റ്റര്‍ പറഞ്ഞു.