എഡിറ്റര്‍
എഡിറ്റര്‍
പ്രകാശവേഗത്തില്‍ ഫോട്ടോയെടുക്കാന്‍ നാനോ ക്യാമറ
എഡിറ്റര്‍
Thursday 28th November 2013 11:29am

nano-camera

വാഷിങ്ടണ്‍: പ്രകാശവേഗത്തില്‍  ഫോട്ടോയെടുക്കാന്‍ സഹായിക്കുന്ന മള്‍ട്ടിപര്‍പ്പസ് നാനോ ക്യാമറയുമായി ഒരു സംഘം ഗവേഷകര്‍. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള എം.ഐ.ടി ഗവേഷകരാണ് ഈ നേട്ടത്തിന് പിന്നില്‍.

മെഡിക്കല്‍ ഇമേജിങ്ങിലും കാറിലെ കൊളീഷന്‍ അവോയിഡന്‍സ് ഡിറ്റക്ടറിലുമാണ് ഇത് പ്രധാനമായും പ്രയോജനപ്പെടുന്നത്. മോഷന്‍ ട്രാക്കിങ് കൂടുതല്‍ കൃത്യതയുള്ളതാക്കാനും ഇതിന് കഴിയും.

ടൈം ഓഫ് ഫ്‌ളൈറ്റ് ടെക്‌നോളജിയാണ് നാനോ ക്യാമറയുടെ അടിസ്ഥാനം. പ്രകാശകിരണം വസ്തുവിന്റെ പ്രതലത്തില്‍ തട്ടി തിരികെ സെന്‍സറിലെത്താന്‍ വേണ്ടിവരുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് ആ വസ്തുവിന്റെ സ്ഥാനം നിര്‍ണയി
ക്കുന്നത്.

നിലവില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ക്യാമറകളെ പോലെ മഴയ്ക്കും മഞ്ഞിനുമൊന്നും ഈ പുതിയ നാനോ ക്യാമറയെ കബളിപ്പിക്കാന്‍ കഴിയില്ലെന്ന് ഗവേഷകരില്‍ ഒരാളായ അച്യുത കാദംബി പറയുന്നു.

‘നിലവിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് അര്‍ദ്ധസുതാര്യമായ വസ്തുക്കളുടെ 3ഡി ചിത്രം എടുക്കാന്‍ സാധിക്കില്ല.’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘എന്നാല്‍ ഇതുപയോഗിച്ച് അര്‍ദ്ധസുതാര്യമോ അല്ലെങ്കില്‍ ഏറെക്കുറെ പൂര്‍ണമായും സുതാര്യമായതോ ആയ വസ്തുക്കളുടെ 3ഡി ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും.’

വസ്തുവിലേയ്ക്ക് പ്രകാശരശ്മി പതിപ്പിക്കുകയും അത് പ്രതിഫലിച്ച് തിരികെ പിക്‌സലില്‍ തട്ടുകയുമാണ് സാധാരണ ടൈം ഓഫ് ഫ്‌ളൈറ്റ് ക്യാമറകളില്‍ ചെയ്യുന്നത്.

പ്രകാശത്തിന്റെ വേഗത അറിയാവുന്നതിനാല്‍  വസ്തു എത്ര ദൂരത്താണെന്ന് കണക്കുകൂട്ടാന്‍ സാധിക്കും.

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ സാധാരണയായി ഉപയോഗിക്കുന്ന എന്‍കോഡിങ് ടെക്‌നിക്കാണ് ഈ പുതിയ നാനോ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്.

Advertisement