Categories

നഞ്ചന്‍കോട് – സുല്‍ത്താന്‍ ബത്തേരി റയില്‍പാത:സംസ്ഥാന വിഹിതം നല്‍കുമെന്ന് മുഖ്യമന്ത്രി

ummen-sad

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി റെയില്‍പാതയ്ക്ക് വേണ്ടിവരുന്ന നിര്‍മാണ ചെലവിലെ സംസ്ഥാന വിഹിതം നല്‍കാന്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചു.

641.79 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ 72 കിലോമീറ്റര്‍ റെയില്‍പാതയുടെ നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി ഘട്ടത്തിന് വേണ്ടിവരുന്ന നിര്‍മാണചെലവിലെ വിഹിതമാണ് സര്‍ക്കാര്‍ വഹിക്കുക

നിര്‍മാണച്ചെലവിലെ സംസ്ഥാന വിഹിതം നല്‍കാമെന്ന അപേക്ഷ പരിഗണിക്കണമെന്നും ഇതിന് മുന്‍ഗണന നല്‍കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

സുല്‍ത്താന്‍ബത്തേരി-നിലമ്പൂര്‍ മേഖലയിലാണ് ഇപ്പോള്‍ സര്‍വേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കര്‍ണാടകവുമായി ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട റെയില്‍പാത, സംസ്ഥാനത്തിന്റെ വ്യാവസായിക, വാണിജ്യ, വിനോദസഞ്ചാര, ഐറ്റി മേഖലകള്‍ക്ക് സഹായകമാവും.

റെയില്‍വേ സൗകര്യമില്ലാത്തതും പരിമിതമായ യാത്രാസൗകര്യങ്ങളുള്ളതുമായ, വയനാട് ജില്ലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതാണിത്.

കൊച്ചിയെ ബംഗളരു, മൈസൂര്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതും തിരുവനന്തപുരത്തു നിന്നും ന്യൂദല്‍ഹിയിലേക്കുള്ള ഏറ്റവും ദൈര്‍ഘ്യംകുറഞ്ഞ പാതയുമാണിത്.

പശ്ചിമഘട്ട മേഖലയിലെ പാതകളിലെ തിരക്ക് കുറയ്ക്കുവാനും അതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും ഈ പാത സഹായകമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tagged with: